യുഡിഎഫ് പ്രതിസന്ധിക്ക് അയവ്, മാണി രാജിവെക്കില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭ രാജിവെക്കും, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അടുത്ത മന്ത്രിസഭ

ബാര്‍ക്കോഴക്കേസില്‍ കോടതി പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടിയും പ്രതിസന്ധിയും ഉണ്ടാക്കിയെന്ന് യുഡിഎഫ് യോഗത്തിന്‍ നേതാക്കളുടെ അഭിപ്രായം. മാണി രാജിക്കില്ലെങ്കില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ വഴി തേടമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ മാണിയെ പിണക്കാതെയുള്ള തന്ത്രങ്ങള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. മാണിയെ പിണക്കാതെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് ഘടകക്ഷി നേതാക്കളുടേയും അഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഉടന്‍ തന്നെ നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാനും ബുദ്ധിമുട്ടാണെന്നാണ് കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടേയും അഭിപ്രായം.
എന്നാല്‍ തനിക്കെതിരെ കോടിതി വിധിയുണ്ടെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തന്നെ മോശമായി ചിത്രികരിക്കാന്‍ മാധ്യമങ്ങളും ചില നേതാക്കന്‍മാരും ശ്രമിക്കുകയാണെന്നുള്ള പരാതി മാണി യുഡിഎഫ് നേതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്. രാവിലെ മുതല്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഫിന്റെ പരാജയവും ബാര്‍ക്കോഴക്കേസിലെ തിരിച്ചടിയും യുഡിഎഫ് യോഗത്തില്‍ ചുടുപിടിച്ച ചര്‍ച്ചയാവുകയാണ്. എന്തായാലും രാജിക്കില്ലെന്ന് മാണിയും കേരളാകോണ്‍ഗ്രസ് നേതാക്കന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ബന്ധിച്ച് രാജിവെപ്പിച്ചാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കേരളാകോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസും യുഡിഎഫും പ്രതിസന്ധിയിലായി.
ഇതോടെയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നത്. മാണിയെകൂടി ഉള്‍കൊണ്ടുകൊണ്ടുള്ള ഒരുഫോര്‍മുലയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് ആഭ്യന്തമന്ത്രി രമേശ് ചെന്നിത്ത രംഗത്തെത്തിയിരുന്നു. ബാര്‍വിഷയം കൂടി വന്നതോടെ രമേശിന്റെ പുതിയ നിര്‍ദ്ദേശത്തോട് ആഭിമുഖ്യമാണ് മുസ്ലീംലീഗ് ഉള്‍പ്പെടുന്ന ഘടക കക്ഷികള്‍ കാണിക്കുന്നത്.
ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് പുതിയ ഫോര്‍മുല നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഭരണം മുന്നോട്ട് കൊണ്ട് പോകാമെന്നാണ് പുതിയ നിര്‍ദ്ദേശം. മുസ്ലിം ലീഗിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്.ഉമ്മന്‍ചാണ്ടി രജിവെച്ചാല്‍ പിന്നെ മാണിക്ക് പ്രതിഛായ സംരക്ഷിച്ച് നിലനിര്‍ത്താം. മാണിക്ക് രാജിവെക്കാതെ മന്ത്രി സഭയില്‍ നിന്ന് പുറത്ത് പോവുകയും ചെയ്യാം. മാണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചാല്‍ അത് സര്‍ക്കാരിന് പിന്തുണകിട്ടാതാവുകയും പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും കാരണമാകും. അത് ഒഴിവാക്കാനാണ് പുതിയ ഫോര്‍മുലയുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പിന്തുണയോടെയുള്ള പുതിയ നിര്‍ദ്ദേശം യുഡിഎഫ് യോഗത്തില്‍ അനൗപചാരികമായി ചര്‍ച്ച ചെയ്തത്. ഉമ്മന്‍ചാണ്ടിയും ഏ ഗ്രൂപ്പ് നേതാക്കളും ഇതിനെ എതിര്‍ക്കുമെങ്കിലും ഹൈക്കമാന്റ് പിന്തുണകൂടി വരുമ്പോള്‍ സ്വാഭാവികമായും ഉമ്മന്‍ചാണ്ടിക്ക് സമ്മതിക്കേണ്ടി വരും. അല്ലെങ്കില്‍ വരുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ പ്രതിപക്ഷത്തിരിക്കാനായിരിക്കും യുഡിഎഫിന്റെ വിധി. ബാര്‍ക്കോഴക്കേസില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടുന്നതിനും ഇതാണ് ഒരു പ്രതിവിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha