പുറത്താക്കും മുമ്പൊരു രാജി… പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു

മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. രാജിക്കത്ത് 12ന് സ്പീക്കര്‍ എന്‍ ശക്തനു നല്‍കുമെന്നും പി സി ജോര്‍ജ് കോട്ടയത്തു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജിക്കത്ത് മറ്റന്നാള്‍ സ്പീക്കര്‍ക്കു ഔദ്യോഗികമായി കൈമാറും.
കേരള കോണ്‍ഗ്രസ് വഴി എംഎല്‍എ ആവുകയും പിന്നീട് ചീഫ് വിപ്പ് ആവുകയും ചെയ്തയാളാണ്. പിസി ജോര്‍ജ്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാവ് മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉതിര്‍ത്തതോടെയാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റിയത്.
തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേയും മുന്നണിക്കെതിരേയും പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് പി.സി. ജോര്‍ജിനെ എംഎംഎ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായി പിസിയെ കൂറുമാറ്റ നിരോധന നിയമത്തിന്‍ പെടുത്തി പുറത്താക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. അങ്ങനെ വന്നാല്‍ പിസിയ്ക്ക് ഇനി മത്സരിക്കാനാവില്ല. അതിനാലാണ് രാജിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha