ഉമ്മന്‍ ചാണ്ടിയും രാജിവെക്കണം; രാജി ആവശ്യപ്പെടാത്തത് മാണിയെ പേടിച്ച്; തുടരന്വേഷണം വന്നാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും

കെ.എം.മാണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. യുഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും മാണി രാജിവയ്ക്കാത്തത് അത്ഭുതമാണെന്ന് വി.എസ് പറഞ്ഞു. ഏത് മുഖ്യമന്ത്രിക്കും നിമിഷം കൊണ്ട് ആവശ്യപ്പെടാവുന്നതാണ് ഒരു മന്ത്രിയുടെ രാജി. എന്നാല്‍ മാണിയെ ഭയന്നിട്ടാണ് ഉമ്മന്‍ ചാണ്ടി രാജി ആവശ്യപ്പെടാത്തതെന്നും വി.എസ് കുറ്റപ്പെടുത്തി.
തുടരന്വേഷണം നടന്നാല്‍ താനും കുടുങ്ങും എന്ന് ബോധ്യമുളളതിനാലാണ് മുഖ്യമന്ത്രി അതിനെ അനുകൂലിക്കാത്തതെന്നും വി.എസ്. പറഞ്ഞു. കെ.എം. മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന യുഡിഎഫില്‍ നിന്ന് ആര്‍എസ്പിയും ജെഡിയുവും പുറത്ത് വരണമെന്നും വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha