മുളന്തുരുത്തിയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍

തൃപ്പൂണിത്തുറ മുളന്തുരുത്തി റെയില്‍വേ ലൈനില്‍ കിലോമീറ്റര്‍ 11-ല്‍ വിള്ളല്‍ കണ്ടെത്തി. രാവിലെ പതിവ് പെട്രോളിംഗിനു പോയ ഉദ്യോഗസ്ഥരാണ് വിള്ളല്‍ കണ്ടത്. പാളങ്ങള്‍ തമ്മില്‍ കൂട്ടിയോജിക്കുന്ന ഭാഗം വിട്ടുപോയാണു വിള്ളലുണ്ടായിരിക്കുന്നത്.
ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ഐലന്‍ഡ് എക്‌സപ്രസ് എറണാകുളം നോര്‍ത്തില്‍ നിന്നു പുറപ്പെട്ട സമയത്തായിരുന്നു വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ വിവരം കൈമാറി.
തുടര്‍ന്ന് എറണാകുളത്തേയും കോട്ടയത്തേയും സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് അപായസൂചന എത്തിച്ചു. ബന്ധപ്പെട്ട സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടശേഷമാണു വിള്ളലുകള്‍ പരിഹരിച്ചത്. ഇതുമൂലം 20 മിനിറ്റിലധികം ട്രെയിനുകള്‍ വൈകി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha