ഒടുവില്‍ രാജി.. കെ എം മാണി മന്ത്രി സ്ഥാനം രാജിവെച്ചു

കെ എം മാണി മന്ത്രി സ്ഥാനം രാജിവെച്ചു. ബാര്‍ കോഴ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശത്തെതുടര്‍ന്നാണ് കെ എം മാണി രാജിവെച്ചത്. മാണിയുടെ രാജി ആവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാകുന്നത്.
നാലു മണിക്കൂര്‍ നീണ്ട കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ഒടുവിലാണ് മാണി യുഡിഎഫ് നേതൃത്വത്തെ തീരുമാനം അറിയിച്ചത്. കടുത്ത സമ്മര്‍ദ്ദമാണു രാജിവയ്ക്കാന്‍ മാണിയെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ വീണാലും കുഴപ്പമില്ല രാജിവച്ചേ മതിയാകൂ എന്ന കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാട് മാണിയെ സമ്മര്‍ദ്ദത്തിലാക്കി. മുന്നണിയില്‍ ഒറ്റപ്പെട്ടതിനു പുറമേ പി.ജെ. ജോസഫ് വിഭാഗം കൂടി കൈവിട്ടതോടെ മാണിയുടെ പ്രതിരോധം എല്ലാം പാളി. രാജിവച്ചില്ലെങ്കില്‍ ബുധനാഴ്ച പ്രതിപക്ഷ എംഎല്‍എമാര്‍ സമരം തുടങ്ങുമെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമെന്നും യുഡിഎഫ് മാണിയെ അറിയിച്ചു. അങ്ങനെ വന്നാല്‍ നില കൂടുതല്‍ പരുങ്ങലിലാവുമെന്ന ഉപദേശത്തെ തുടര്‍ന്നാണു മാണി രാജി സന്നദ്ധത അറിയിച്ചത്.
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പി.ജെ. ജോസഫും രാജിവയ്ക്കണമെന്നു മാണി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം തള്ളിയ ജോസഫ് താന്‍ എന്തിനു രാജിവയ്ക്കണമെന്നു ചോദിച്ചു. എന്നാല്‍, മാണിയെ അനുകൂലിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ചു.പകരം മന്ത്രി ഉണ്ടാകില്ല. പി ജെ ജോസഫ് മാണിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യും എന്നാണ് സൂചന. വീണ്ടും തലസ്ഥാനം എല്ലാത്തിനും സാക്ഷി. നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha