വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു.... സംഭവത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി അമ്മ

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു.... സംഭവത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി അമ്മ.
നിദ്രവിളയ്ക്കു സമീപത്തായി വാവറ പുളിയറത്തലവിളവീട്ടില്‍ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. അഭിതയുടെ സുഹൃത്തായ യുവാവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ തങ്കബായ് നിദ്രവിള പോലീസില്‍ പരാതി നല്‍കിയത്.
അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്ന് അഭിതയെ നവംബര്‍ ഒന്നിന് മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില മോശമായപ്പോള്‍ നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിദ്രവിള പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹപരിശോധനാഫലം ലഭിച്ചശേഷമാകും കൂടുതല്‍ അന്വേഷണം നടക്കുക.
" f
https://www.facebook.com/Malayalivartha























