Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗ്രീഷ്മയ്ക്ക് ജാമ്യം?90 ദിവസത്തെ പോലീസ് നാടകവും, വൻ അട്ടിമറിയും! കൈമലർത്തി തമിഴ്‌നാട് ! സാങ്കേതിക തടസങ്ങളും ഗ്രീഷ്മയ്ക്ക് തുണയാകും;ക്രൈംബ്രാഞ്ച് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറുന്നതോട് കൂടി കേസ് അട്ടിമറിക്കപ്പെടും; ഗ്രീഷ്‌മയുടെ മാസ്റ്റർ പ്ലാൻ നടപ്പാകുമ്പോൾ , നീതി നഷ്ടപ്പെടുന്നത് ഷാരോണിന്റെ കുടുംബത്തിന്

08 NOVEMBER 2022 03:02 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഗ്രീഷ്മയുടെ തെളിവെടുപ്പ് നടക്കില്ല. അത് നീട്ടികൊണ്ട് പോകും. മാത്രമല്ല ഇന്ന് അമ്മ സിന്ധുവിനെയും, അമ്മാവനായ നിര്‍മല്‍കുമാറിനെയും കോടതിയിൽ ഹാജരാക്കേണ്ട ദിവസമാണ്. കസ്റ്റഡി കാലാവധി തീരുന്ന ദിവസമാണ് ഇന്ന് . അപ്പോൾ ഇൻവെസ്റ്റിഗേഷൻ ഓഫീസർ സ്വാഭാവികമായും അവിടെയാണ് നിൽക്കേണ്ടത്. കോടതിയുടെ വാക്കാൽ നിർദ്ദേശം ഉള്ളതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നത്. അവരുടെ രണ്ട് പേരുടെയും സാന്നിധ്യത്തിലായിരിക്കും കോടതിയിൽ നിന്നും ജയിലിലേക്ക് മാറ്റുന്നത്. അപ്പോൾ തെളിവെടുപ്പ് ഇന്ന് നടക്കില്ലെന്ന് വ്യക്തം. തുടർന്ന് നാളെ ആകും തെളിവെടുപ്പ് നടക്കുന്നത്.

എന്നാൽ ഗ്രീഷ്മയുമായി അന്വേഷണ സംഘത്തിന് തമിഴ്‌നാട്ടിൽ പോകേണ്ടതുണ്ട്. തൃപ്പരപ്പ് എന്ന സ്ഥലത്താണ് പോകുന്നത്. ഇവിടെ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർക്ക് കയറണമെങ്കിൽ തമിഴ്നാട് സർക്കാരിന്റെയോ പോലീസിന്റെയോ അനുമതി കിട്ടണം. എന്നാൽ നിലവിൽ അനുമതി കിട്ടിയിട്ടില്ല. 

ഇത് കൂടാതെ മാർത്താണ്ടത്തെല്ലാം ഇരുവരും കറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം കൊണ്ട് പോയി തെളിവെടുപ്പ് നടത്തണം. ഈ സാഹചര്യത്തിൽ അനുമതി വാങ്ങിയ ശേഷമേ നടപടിയുണ്ടാകു.

ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി തീരുകയാണ്. ഇനി അവരെ ജയിലിലാക്കും. അവരുടെ തെളിവെടുപ്പെല്ലാം കഴിഞ്ഞ സാഹചര്യത്തിൽ ജയിലിലാക്കും. തുടർന്ന് ഈ നടപടികളെല്ലാം അവസാനിപ്പിക്കും. ഇനി ഗ്രീഷ്മയുമായി തൃപ്പരപ്പിലെയും , മാർത്താണ്ഡത്തെയും തെളിവെടുപ്പ് നടത്തണം. തുടർന്ന് ചാർജ് ഷീറ്റ് 90 ദിവസത്തിനുള്ളിൽ കൊടുക്കണം ഇല്ലെങ്കിൽ കേസ് തള്ളിപ്പോകും. പോരാത്തതിന് ഇന്ന് കേസ് തമിഴ്‍നാട് പോലീസിന് കൈമാറുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള നടപടി നിൽക്കുന്നത് കൊണ്ട് സ്വാഭാവികമായി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കും.

കാരണം 90 ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് കൊടുക്കാൻ, അല്ലെങ്കിൽ കുറ്റപത്രം കൊടുക്കാൻ സാധ്യത കുറവാണ്. കാരണം അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണം. ക്രൈം ബ്രാഞ്ചിൽ നിന്നും തമിഴ്നാട് പോലീസിന് ഡോക്യുമെന്റ് എല്ലാം എടുക്കണം. പിന്നെ ഷാരോണിന്റെ ഇന്റെർണൽ ഓർഗൻസ് ഫോറൻസിക് സയൻസ് ലബോറോട്ടറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അപ്പോൾ അവിടന്ന് ഉൾപ്പടെയുള്ള പരിശോധനയ്ക്ക് കെമിക്കൽ എക്സാമിനേഷൻ നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 90 ദിവസത്തിനകം എല്ലാം ചെയ്ത് തീർക്കാൻ ആവില്ല. പോരാത്തതിന് പരിശോധന ഫലം നൽകിയാൽ മാത്രമേ കേസ് നില നിൽകുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഇതിനുള്ളിൽ നിയമപരമായി നിരവധി കാര്യങ്ങളുണ്ട്. അതിനാൽ നിരവധി പ്രേശ്നങ്ങൾ ഉണ്ട്. സാങ്കേതിക തടസങ്ങളും ഉണ്ട്.

അതിനാൽ ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വർധിക്കുകയാണ്. കാരണം തമിഴ്നാട് പോലീസിന് കൈമാറുന്നതോട് കൂടി കേസ് അട്ടിമറിക്കപ്പെടുമെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നുമുണ്ട്. തമിഴ്നാട് പോലീസുമായി യാതൊരു ബന്ധവുമില്ലാത്ത കേസ് ആണ് അന്വേഷിക്കാൻ പോകുന്നത്. കേസ് സ്റ്റോറി വാങ്ങണം, അതിന്റെ ഡീറ്റൈസ് എല്ലാം തപ്പണം, കേസ് പടിക്കണം , പിന്നെ അതിലെ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ മറ്റുള്ള പോലീസുകാർക്ക് ഉൾപ്പടെ കേസ് അന്വേഷണ ചുമതല കൈമാറണം. പിന്നീട് പരിശോധന ഫലങ്ങൾ പരിശോധിച്ച് അതും പടിക്കണം.

ഇത്തരത്തിൽ നിരവധി കടമ്പകൾ ഉള്ളതിനാൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പറ്റുമെന്ന് ഉറപ്പില്ല എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പിന്നെ ക്രൈം ബ്രാഞ്ചിന്റെ കൈയിലുള്ള കേസ് അന്വേഷണം തമിഴ് നാട് പോലീസിന് കൈമാറുന്നതോട് കൂടി കേസിന്റെ എഫക്റ്റ് പോകും. പിന്നെ തമിഴ്നാട് പോലീസിന്റെ പളുകൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് രാമവർമൻ ചിറ വരുന്നത്. അതായത് ഗ്രീഷ്മയുടെ വീട്. അപ്പോൾ സ്വാഭാവികമായും കേസ് കൈമാറുന്നതോടു കൂടി ജാമ്യം കിട്ടാനുള്ള സാധ്യതയായിരിക്കും കൂടുതൽ. കാരണം തമിഴ്നാട് പോലീസ് അന്വേഷിച്ച് ശക്തമായി തെളിയിക്കുന്നത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എന്തായാലും കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends