പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ്; നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെ എന്‍ഐഎ പ്രതി ചേര്‍ക്കുന്നതാണ്. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ക്കുക. നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ റൗഫിന് പിന്നാലെ യഹിയ തങ്ങളെയും പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ മലപ്പുറത്ത് നടന്ന റെയ്ഡ് ഡല്‍ഹിയില്‍ തടവിലുള്ള ഇ.അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനിടെ ഇ.അബ്ദുറഹ്മാന്റെ തുര്‍ക്കി യാത്രയും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എന്‍ഐഎ പിടിച്ചെടുക്കുകയുണ്ടായി. മലപ്പുറം പെരുമ്പടപ്പ് സ്വദേശി അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു റെയ്ഡ് നടന്നത്.
അതേസമയം ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം വധഭീഷണി ലഭിക്കുകയുണ്ടായി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























