Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിഴിഞ്ഞം തുറമുഖ നിർമ്മാണസ്ഥലത്തെ തടസങ്ങൾ ഈ മാസം ഏഴിനകം നീക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല; കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കില്ലേ? പൊട്ടിത്തെറിച്ച് ഹൈക്കോടതി ജസ്റ്റിസ്

08 NOVEMBER 2022 01:57 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖത്തിൽ അതൃപ്തിയുമായി ഹൈക്കോടതി രംഗത്ത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്തെ തടസങ്ങൾ ഈ മാസം ഏഴിനകം നീക്കണമെന്ന നിർദ്ദേശം ഹൈക്കോടതി കൊടുത്തിരുന്നു. പക്ഷേ അത് പാലിക്കപ്പെട്ടില്ല. ഇതാണ് ഹൈക്കോടതിക്ക് അതൃപ്തി തോന്നാനുള്ള കാരണം.

ഈ നിർദേശം പാലിക്കപ്പെടാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കില്ലേയെന്ന ചോദ്യം ജസ്റ്റിസ് അനു ശിവരാമൻ ചോദിക്കുകയും ചെയ്തു. ഈ മാസം ഒന്നാം തീയതിയായിരുന്നു ഈ വിഷയത്തിൽ കോടതി ഇത്തരത്തിൽ ഒരു നിർദ്ദേശം കൊടുത്തത്.

അദാനി ഗ്രൂപ്പാണ് ഈ വിഷിയത്തിൽ പരാതിയുമായി കോടതിയെ സമീപിച്ചത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ നൂറിലേറെ ദിവസങ്ങളായി സമരം തുടരുകയാണ്. ഇത് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി പരാതിക്കാർ പറഞ്ഞിരിക്കുകയാണ്.

സമരക്കാർ നിർമ്മാണം സ്തംഭിപ്പിക്കുന്നത് കോടതി അലക്ഷ്യമാണെന്നും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെങ്കിൽ കേന്ദ്രസഹായം തേടണമെന്നും അദാനി ഗ്രൂപ്പിനുവേണ്ടി ഹാജരായ വക്കീൽ കോടതിയെ അറിയിക്കുകയും ചെയ്തു .എന്നാൽ കേന്ദ്രത്തെ സഹായത്തിന് തേടുന്ന നീക്കത്തെ നേരത്തെ തന്നെ സർക്കാർ എതിർത്തതായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം തേടിയായാൽ അത് സർക്കാരിന് തിരച്ചടിയാകും എന്ന് തന്നെ വിലയിരുത്തപ്പെടേണ്ടി വരും.

എ.ഡി.ജി.പി ചെയർമാനായുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് സഹിതമായിരുന്നു കേന്ദ്രസേനയുടെ സഹായം സംസ്ഥാനം തേടേണ്ടതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ വക്കീൽ പറഞ്ഞത്. സമിതിയെ നിയമിച്ചിട്ടുണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദമാക്കണം. മാത്രമല്ല അദ്ദേഹം ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം ഒട്ടേറെ ഉത്തരവാദിത്വങ്ങളുള്ള ഒന്നാണ് കേന്ദ്രസേന, അവർ സംസ്ഥാനങ്ങളിൽ സങ്കീർണ സാഹചര്യങ്ങളുള്ളപ്പോഴാണ് ഇടപെടുക എന്നതും പ്രധാനമാണ്. ​

എന്നാൽ സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത് പന്തൽ പൊളിക്കുന്നത് തീരദേശ മേഖലയിൽ സംഘർഷം വ്യാപിപ്പിക്കുമെന്നതിനാലാണ് സംയമനം പാലിക്കുന്നതെന്നാണ്. കോടതി ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടോയെന്നും പദ്ധതി പ്രദേശത്തേക്ക് ഗതാഗത തടസമുണ്ടോയെന്നുമാണ് നിലവിൽ പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല ഈ കേസിൽ വിധി പറയുന്നത് അടുത്തയാഴ്ചത്തേക്കു മാറ്റുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (56 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends