Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തുരുമ്മ് ചികിത്സയ്ക്ക് സ്ത്രീകളെത്തിയാൽ തുണി ഊരണമെന്ന് ഭഗവൽ സിംഗിന് നിർബന്ധം: വീണ്ടും വെളിപ്പെടുത്തൽ; ഇലന്തൂർ ഇരട്ട നരബലിക്കേസിൽ രണ്ടാമത്തെ ഡിഎൻഎ പരിശോധനാഫലം പുറത്ത്: കൊല്ലപ്പെട്ടത് റോസ്‌ലിൻ തന്നെ

08 NOVEMBER 2022 03:58 PM IST
മലയാളി വാര്‍ത്ത

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ പത്മത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെ റോസ്ലിന്റെ ഡിഎൻഎ പരിശോധനാഫലം പുറത്ത്. നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് ഇതോടെ സ്ഥിരീകരിച്ചു. ആദ്യ ഡിഎൻഎ പരിശോധനാഫലമാണ് പുറത്ത് വന്നത്. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്.ഇതിൽ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂർത്തിയായി. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്‌ലിനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.

നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു. കേസിൽ കുറ്റപത്രം ഡിസംബർ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബർ 12 നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതേ സമയം ഇലന്തൂർ നരബലിക്കേസിൽ തിരുമ്മ് വൈദ്യനായ ഭഗവൽസിംഗിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഇവിടെ ചികിത്സയ്ക്ക് എത്തിയ രോഗികൾ.

തീരുമാൻ എത്തുന്നവരോട് ദുരുദ്ദേശത്തോടെയാണ് ഭഗവൽസിംഗ് പെരുമാറിയതെന്ന് ഇവർ വെളിപ്പെടുത്തുന്നു. ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങനെ... കഴുത്ത് വേദനയ്ക്ക് തിരുമ്മാൻ എത്തുമ്പോൾ തുണി ഊരണമെന്നാണ് ഭഗവൽസിംഗ് ആവശ്യപ്പെട്ടത്. മേൽമുണ്ട് ഉടുത്ത് തിരുമ്മാൻ വരണമെന്ന് ഭഗവൽസിംഗ് പറഞ്ഞപ്പോൾ വസ്ത്രം മുഴുവൻ മാറാൻ പറ്റില്ലെന്നും, കഴുത്ത് തിരുമ്മാൻ വസ്ത്രം മാറേണ്ട കാര്യം എന്താണെന്നും താൻ ചോദിച്ചു.

 

തിരുമ്മാൻ വസ്ത്രം മാറിയേ പറ്റുവെന്ന് തറപ്പിച്ച് പറയുമ്പോഴെല്ലാം ലൈല ഒന്നും മിണ്ടാതെ വീടിനുള്ളിൽ നിന്ന് ഇതെല്ലം നോക്കികാണുന്നുണ്ടായിരുന്നെന്ന് ഇവർ വെളിപ്പെടുത്തുന്നു. അതിന് ശേഷം അവിടേയ്ക്ക് പോയിട്ടില്ലെന്നും, ഭഗവൽസിംഗിന്റെ വീടിനനുത്തുള്ള വൃദ്ധയുടെ വീട്ടിലെ നായ്ക്കളെ മുഴുവൻ കൊന്നത് ഭഗവൽ സിംഗാണെന്നും ഇവർ ആരോപിച്ചു. വളരെയധികം സ്വത്ത് വകകൾ ഉള്ള ഭഗവൽസിംഗ് ലൈല ദമ്പതികൾ ബന്ധുക്കളുമായി സഹരിക്കാറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കുമെന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. മുമ്പ് ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിൽ ജോലിക്കെത്തിയ സ്ത്രീയെ നരബലിക്ക് ഇരയാക്കാൻ നോക്കിയിരുന്നതായി കണ്ടെത്തിയിരുന്നു.

 

ഇതിനിടെ ഭഗവൽസിംഗിന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭഗവൽ സിങ്ങും ലൈലയും ആഭിചാര ക്രിയ വഴിയുള്ള സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ടിരുന്നു. ലൈംഗിക അഭിവൃദ്ധിയും ഇവരും ആഗ്രഹിച്ചിരുന്നു. കൊല്ലപ്പെടും മുമ്പ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. ലൈല സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തി ഇറക്കിയപ്പോൾ മാറിടം മുറിച്ച് മാറ്റിയത് ഭഗവൽസിംഗായിരുന്നു. ഇത് കൂടാതെ നരബലി വീട്ടിൽ അനാശാസ്യവും നടന്നിരുന്നു.

അതേ സമയം ഇലന്തൂര്‍ നരബലിക്കേസില്‍ ഒന്നാംപ്രതി മുഹമ്മദ്‌ ഷാഫിയെ അന്വേഷണസംഘം വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാന്‍ നീക്കം. ഷാഫി കൂടുതല്‍ പേരെ വകവരുത്തിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്‌ഥാനത്തിലാണു ഇപ്പോള്‍ അന്വേഷണം നടക്കുന്നത്‌. പദ്‌മ കൊലക്കേസില്‍ കടവന്ത്ര പോലീസിനു 12 ദിവസത്തെയും റോസിലി കൊലക്കേസില്‍ കാലടി പോലീസിനു ഏഴു ദിവസത്തെയും കസ്‌റ്റഡിയാണു കോടതി അനുവദിച്ചത്‌. 15 ദിവസം വരെ പ്രതികളെ പോലീസിനു കസ്‌റ്റഡിയില്‍ വയ്‌ക്കാം. ഷാഫിയെ മാത്രം വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാനാണു നീക്കം. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണു ശ്രമം. അതിനു മുമ്പായി ഡി.എന്‍.എ. പരിശോധനയുടെ പ്രഥമിക റിപ്പോര്‍ട്ട്‌ നല്‍കണമെന്നു പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പലയിടത്തും നരബലി നടത്തിയിട്ടുണ്ടെന്നു ഷാഫി തങ്ങളോടു പറഞ്ഞതായും ഇരകളുടെയും കട്ടിലില്‍ കിടത്തിയിരിക്കുന്നതിന്റെയും ഫോട്ടോ തങ്ങളെ കാണിച്ചെന്നുമാണ്‌ ഭഗവലിന്റെയും ലൈലയുടെയും മൊഴി. എന്നാല്‍, ഇരുവരെയും വിശ്വസിപ്പിക്കാന്‍ താന്‍ ഗൂഗിള്‍ ഫോട്ടോ കാണിച്ചതാണെന്നാണു ഷാഫി ചോദ്യംചെയ്യലില്‍ പറഞ്ഞത്‌. അതേ സമയം, ഫോണുകള്‍ കണ്ടെത്താന്‍ കഴിയാത്തതു പോലീസിനു വെല്ലുവിളിയാണ്‌. ഷാഫിയുടെ പേരില്‍ മൂന്നു ഫോണും അഞ്ചു സിം കാര്‍ഡുമുണ്ട്‌. റോസിലിയെ കൈകാല്‍ ബന്ധിച്ചു കട്ടിലില്‍ കിടത്തി കെട്ടിയിട്ടിരിക്കുന്ന ചിത്രം തന്റെ മൊബൈലില്‍ പകര്‍ത്തിയതായി ലൈല മൊഴി നല്‍കിയിട്ടുണ്ട്‌. ഡിലീറ്റ്‌ ചെയ്‌ത ചിത്രം വീണ്ടെടുക്കാന്‍ നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (59 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends