ബാറിൽ നിന്ന് മദ്യപിച്ചെത്തി, വഴിയാത്രക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമവും, വിവാഹാഭ്യർഥനയും; യുവാവ് അറസ്റ്റിൽ

കൊച്ചിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. വഴിയാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തിൽ പത്തനംതിട്ട കോഴഞ്ചേരി എളപ്പുപ്പാറ മുട്ടത്തുപടിഞ്ഞാറ്റേതിൽ കെ.വി. വിനയൻ (30) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
അതേസമയം കലൂർ സ്റ്റേഡിയത്തിനു സമീപം തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഏഴ് മണിക്ക് കലൂർ മെട്രോ സ്റ്റേഷനു സമീപമുള്ള പെട്രോൾ പമ്പിനടുത്തുവച്ച്, സ്റ്റേഡിയത്തിനു സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ചെത്തിയ പ്രതി അതുവഴി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു.
എന്നാൽ ഇത് വകവെയ്ക്കാതെ മുന്നോട്ടു പോകാൻ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് ഭയന്നുപോയ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചതു കേട്ട് ഓടിയെത്തിയവർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























