Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കെ.കെ.ഷൈലജയ്ക്കെതിരെ സുപ്രീം കോടതിയും മെഡിക്കൽ കോളേജ് അഴിമതിയിൽ വിശദീകരണം നൽകണം

08 NOVEMBER 2022 04:10 PM IST
മലയാളി വാര്‍ത്ത

ഇനിയെന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ പിണറായി.


ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യ മന്ത്രി കെ.കെ.ശെലജയുടെ പ്രവര്‍ത്തനങ്ങള്‍ അന്ന് ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും, മഹാപ്രളയക്കാലത്തും ആരോഗ്യ വകുപ്പിനെ ശരിയായ വഴിക്ക് നയിച്ചതിന് കെ.കെ.ശൈലജയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ പിണറായി വിജയനേക്കാള്‍ മികച്ച ജനപിന്‍തുണയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാ മുന്‍മന്ത്രിമാരെ ഒഴിവാക്കിയ കൂട്ടത്തില്‍ കെ.കെ.ശൈലജയ്ക്കും ഒഴിഞ്ഞു നില്‌ക്കേണ്ടി വന്നു. എന്നാല്‍ ശൈലജയ്ക്ക് അടുത്തിടെ തുടര്‍ച്ചയായി അേേന്വഷണങ്ങളെ നേരിടേണ്ടി വരികയാണ്. ഇപ്പോഴിതാ സുപ്രീംകോടതിയാണ് കെ.കെ.ശൈലജയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളെജുകള്‍ക്ക് അനുമതി നല്കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കെ.കെ.ശൈലജയോട് സുപ്രീം കോടതി വിശദീകരണം തേടിയിരിക്കുന്നത്.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സ്വാശ്രയ മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതിലെ പിഴവാണ് ഇപ്പോള്‍ കോടതി മുന്നിലെത്തിയിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി റോയല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ വേണ്ടത്ര പരിശോധനയില്ലാതെ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയെന്ന കേസിലാണ് കോടതി വിശദീകരണം ആരാഞ്ഞിട്ടുള്ള. ജസ്റ്റിസ് ബി.ആര്‍.ഗവായ്, വി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. വാളയാറിലുള്ള വി.എല്‍ പബ്ലിക് ഹെല്‍ത്ത് ആന്റ് എഡ്യുക്കേഷന്‍ ട്രസ്റ്റിന് മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ സര്‍ക്കാര്‍ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നില്ലെന്ന് കാണിച്ച് ട്രസ്റ്റ് ഭാരവാഹികളാണ് കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മുലമായി എഴുതി നല്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

 

ചെര്‍പ്പളശ്ശേരിയിലെ മെഡിക്കല്‍ കോളെജിന് പരിശോധനയില്ലാതെ പാര്‍ട്ടി സ്വാധീനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയെന്നും വാളയാറില്‍ വേണ്ടത്ര പരിശോധന നടത്തയിട്ടും സര്‍ട്ടിഫിക്കറ്റ് നല്കുന്നില്ലെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ഉറപ്പാക്കിയിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതിനെതിരെയാണ് ട്രസ്റ്റ് കേസിന് പോയത്. കോവിഡ് കാലത്ത് കൂടിയ തുകയ്ക്ക് പി.പി. കിറ്റുകള്‍ വാങ്ങിയ കേസ് ലോകായുക്തയിലാണ്. കോണ്‍ഗ്രസ് നേതാവ് വീണ വിനായര്‍ നല്കിയ പരാതിയില്‍ ലോകായുക്ത മുന്‍ മന്ത്രിയായ കെ.കെ.ശൈലജയ്ക്ക് നോട്ടീസ് നല്കിയിരിക്കുകയാണ്. അഞ്ഞൂറ് രൂപ വിലയുള്ള പിപി കിറ്റിന് പകരം അയിരത്തി അഞ്ഞൂറ് രൂപയ്ക്കുള്ള കിറ്റുകള്‍ വാങ്ങിയെന്നായിരുന്ന ആരോപണം. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപി കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്ന് കെ.കെ.ശൈലജ പറഞ്ഞതോടെ അഴിമതിയുടെ ആഴം വളരെ വലുതായി. എന്നാലിപ്പോള്‍ മെഡിക്കല്‍ കോളെജുകള്‍ തുടങ്ങാനുള്ള അനുമതിക്കായി നിരവധി സ്ഥാപനങ്ങള്‍ അപേക്ഷ നല്കി കാത്തിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ന്യായമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സര്‍ക്കാരിനോട് അടുപ്പമുണ്ടായിരുന്ന പലരും ആവശ്യമായ രേഖകള്‍ പോലും ഹാജരാക്കാതെ അനുമതി നേടിയതിന്റെ രേഖകളും വി.എല്‍.പബ്ലിക് ഹെല്‍ത്ത് ആന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കെ.കെ.ശൈലജയ്‌ക്കെതിരെ ആരോഗ്യ വകുപ്പില്‍ നടന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

 

 

 

ആരോഗ്യ വകുപ്പില്‍ സ്വീപ്പര്‍ മുതല്‍ പ്രൊഫസര്‍മാര്‍ വരെയുള്ള തസ്തികകളില്‍ നടന്ന നിയമനങ്ങളും അന്വേണത്തിലാണ്. കോവിഡ് കാലത്ത് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ തസ്തികയിലേയ്ക്ക് നടത്തിയ റിക്രൂട്ട്‌മെന്റുകളിലും അന്വേഷണം നടക്കുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ് കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് വാങ്ങിച്ചു കൂട്ടിയ മെഡിക്കല്‍ സാധനങ്ങള്‍ക്ക് പച്ചക്കറി കടയില്‍ നിന്നും , ചെരിപ്പ് കടയില്‍ നിന്നുമുള്ള ബില്ല് ഹാജരാക്കി സ്വയം അപമാനിതരാകുകയായിരുന്നു. മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ അഴിമതി മറനീക്കി പുറത്തു വരാന്‍ തുടങ്ങിയ വേളയിലാണ് ലോകായുക്ത നടപടിയും.
കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നു. കോവിഡിന്റ ഒന്നാം തരംഗത്തില്‍  മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അഴിമതിയുടെ വലിയ കഥകളാണ് പുറത്തു വന്നത്.

 

 

ഇത് വലിയ തോതില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒന്‍പത് കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത് . എന്നാല്‍ കേരളത്തിലെ പല കമ്പനികളും ഗുണനിലവാരമുള്ള വിലകുറഞ്ഞ പിപിഇ കിറ്റ് നല്കാമെന്ന് കരാര്‍ നല്കിയിട്ടും സര്‍ക്കാരോ കോര്‍പ്പറേഷനോ അത് സ്വീകരിച്ചില്ല. പിപഇ കിറ്റ് ക്ഷാമം ക്രിത്രിമമായി ആസുപത്രികളില്‍ സൃഷ്ടിച്ച് പരിഭ്രാന്തിയുണ്ടാക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പരിഭ്രാന്തി മുതലെടുത്ത് തിരിക്കിട്ട് തട്ടിക്കൂട്ട് കമ്പനിയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്കുകയായരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (57 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends