Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇനിയെങ്കിലും എല്ലാ താൽക്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് വഴി മാത്രം നിയമിക്കുക; രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക; അതിലൂടെ എല്ലാവർക്കും തുല്യ അവസരം കിട്ടും; ജോലിക്കുള്ള ബയോഡാറ്റയിൽ യോഗ്യത കാണിക്കുമ്പോൾ ഇനി രാഷ്ട്രിയം ഏതാണെന്നു വ്യക്തമാക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവാതെ നോക്കണം; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

08 NOVEMBER 2022 04:43 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ പ്രമുഖയായ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കോർപറേഷൻ ഓഫീസിലെ 300 ഓളം താൽകാലിക ഒഴിവുകളെ കുറിച്ചും , അത് പിൻവാതിൽ നിയമനം നടത്താമെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു കത്ത് കൊടുത്തു എന്നു ചിലർ കണ്ടെത്തിയല്ലോ. കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വലിയ വിവാദം നടക്കുകയാണല്ലോ.. ഈ വിഷയം താത്വികമായി അവലോകനം നടത്തുമ്പോൾ പിൻവാതിൽ നിയമനത്തിന് എഴുതിയ കത്ത് ശരിക്കും മേയർ തന്നെയാണോ ഒപ്പ് വെച്ചത് എന്നു അറിയേണ്ടതുണ്ട് . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

തിരുവനന്തപുരത്തെ പ്രമുഖയായ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കോർപറേഷൻ ഓഫീസിലെ 300 ഓളം താൽകാലിക ഒഴിവുകളെ കുറിച്ചും , അത് പിൻവാതിൽ നിയമനം നടത്താമെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു കത്ത് കൊടുത്തു എന്നു ചിലർ കണ്ടെത്തിയല്ലോ.. കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വലിയ വിവാദം നടക്കുകയാണല്ലോ.. ഈ വിഷയം താത്വികമായി അവലോകനം നടത്തുമ്പോൾ പിൻവാതിൽ നിയമനത്തിന് എഴുതിയ കത്ത് ശരിക്കും മേയർ തന്നെയാണോ ഒപ്പ് വെച്ചത് എന്നു അറിയേണ്ടതുണ്ട് .

മാത്രവുമല്ല, സ്വന്തം ലെറ്റർ പാഡിൽ പിൻവാതിൽ നിയമനം നടത്തുവാനായി പാർട്ടി സെക്രട്ടറിക്ക് എന്തിന് എഴുതി കൊടുക്കണം ? അങ്ങനെ ഇനി കൊടുക്കണമെങ്കിൽ രഹസ്യമായി ഒരു വെള്ളപേപ്പറിൽ എഴുതി കൊടുത്താൽ പോരേ... ? ഈ വിഷയത്തിൽ മേയർ നേരിട്ട് വിശദികരണം തരുവാൻ ഉള്ള അവസ്ഥയിൽ അല്ലാ എന്നു അറിയുവാൻ കഴിഞ്ഞ്. അവർ ഇപ്പൊൾ ‘എവിടെ എന്റെ തൊഴിൽ?’ എന്ന സമര പരിപാടിയിൽ പങ്കെടുക്കുവാൻ ഡൽഹിയിൽ ആണ്. തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐയുടെ പാര്‍ലമെന്‍റ് മാർച്ചിൽ സജീവമായി പങ്കെടുക്കുന്നു.

ആ സമര പരിപാടി പൂർണമായി അവസാനിച്ചാൽ മാത്രമേ ഈ സംഭവത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർക്ക് വിശദികരിക്കുവാൻ സാധിക്കൂ.. അതുവരെ എല്ലാവരും സംയമനം പാലിക്കണം. അങ്ങിനെയൊരു കത്ത് മേയർ കൊടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ സാഹചര്യം അവർ ജനങ്ങളെ അറിയിക്കേണ്ട അവസ്ഥയിലാണ്. ഇനി ഇങ്ങനൊരു കത്ത് കൊടുത്തിട്ടില്ലെങ്കിൽ മേയറുടെ ഔദ്യോഗിക ലെറ്റർപാഡ് ആരാണ് ദുരുപയോഗം ചെയ്തത് ? അതിൽ ആരു ഒപ്പ് വച്ചു ? എന്നൊക്കെ അറിയാൻ മേയർ ഉടനെ കേസ് ഫയൽ ചെയ്യുക. കുറ്റവാളികൾക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക.

ഇതിന് മുമ്പ് നഗരസഭയിലെ ഭരണ സമിതിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ അതിലൊന്നും വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കൂടുതൽ മുന്നോട്ടു പോയില്ല. അതുപോലെ ഈ പിൻവാതിൽ നിയമന വിവാദം വെറും രാഷ്ട്രീയം മാത്രമായ വിഷയമാണോ , അതല്ല തെളിവുകൾ മുന്നിൽ വെച്ചുള്ള പ്രതിപക്ഷ നീക്കമാണോ എന്നു വരും ദിനങ്ങളിൽ അറിയാം.

(വാൽ കഷ്ണം... ഇനിയെങ്കിലും എല്ലാ താൽക്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ്  . വഴി മാത്രം നിയമിക്കുക . രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക. അതിലൂടെ എല്ലാവർക്കും തുല്യ അവസരം കിട്ടും.. ജോലിക്കുള്ള ബയോഡാറ്റയിൽ യോഗ്യത കാണിക്കുമ്പോൾ ഇനി രാഷ്ട്രിയം ഏതാണെന്നു വ്യക്തമാക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവാതെ നോക്കണം....)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (58 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends