ബാബുവിനെതിരെ മാണിയും, ബാര്‍ക്കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി,പ്രതിസന്ധിയിലായി സര്‍ക്കാര്‍

ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് നേരത്തേ ആരോപിച്ചിരുന്നെങ്കിലും ഭരണകക്ഷിയിലെ ഒരാള്‍ക്കെതിരെ മാണി നേരിട്ട് ആരോപണമുന്നയിക്കുന്നത് ഇത് ആദ്യമാണ്.
മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണ്. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് മാണി ബാബുവിനെതിരെ തിരിഞ്ഞത്.
ബാബുവിന് രണ്ടുതവണ അമ്പതു ലക്ഷം രൂപ വീതം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തി നല്‍കിയതായി ബിജു രമേശ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാണി ബാബുവിനെതിരെ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ സമ്മതം അറിയിച്ചതാണ്. കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കണമെന്ന സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha