കേരള മത്സ്യബന്ധന ബോട്ട് ഗോവയിലെ ആഴക്കടലില്‍ മുങ്ങി; രണ്ടു പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് ഗോവയ്ക്കു സമീപം ആഴക്കടലില്‍ മുങ്ങി. \'ഓഷ്യന്‍ പ്രേഡ്\' എന്ന ബോട്ടാണ് കടലില്‍ മുങ്ങിയത്. ഈ മാസം 10ന് രാത്രി പുറപ്പെട്ട ബോട്ടില്‍ 18 പേരുണ്ടായിരുന്നു. 16 പേര്‍ നീന്തി രക്ഷപെട്ട് കര്‍ണാടക-ഗോവ അതിര്‍ത്തിയിലുള്ള കാര്‍വാറില്‍ എത്തിയെന്നാണ് വിവരം. രണ്ടു പേരെ കാണാതായതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ബേപ്പൂര്‍ സ്വദേശിയായ കമാല്‍ ഫറൂഖിന്റെ ഉടമസ്ഥതയിലുളള ബോട്ടാണ് മുങ്ങിയത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. മത്സ്യബന്ധനത്തിനുപോയ മറ്റു ബോട്ടുകാരാണ് വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്.
ഇന്ന് രാവിലെ 11-നാണ് അപകട വിവരം പുറത്തറിയുന്നത്. 98 ലക്ഷം വില വരുന്ന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഒരു വര്‍ഷത്തോളമായി മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha