68 കാരനൊപ്പമുള്ള ഭാര്യയുടെ കിടപ്പ് മുറി ദൃശ്യങ്ങൾ പകർത്തിയത് ഭർത്താവ്! ഒടുവിൽ ട്വിസ്റ്റ്ഹണിട്രാപ്പിൽ വൃദ്ധനെ കുടുക്കി 23 ലക്ഷം തട്ടി; ബ്ലാക്‌മെയിൽ ചതി അറിയുന്നത് മക്കളും പേരമക്കളും പണമൊഴുകുന്ന വഴി തേടിയപ്പോൾ ! പ്രശസ്‌ത വ്ളോഗർമാരായ റാഷിദയും നിഷാദും കുടുങ്ങുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു ഹണി ട്രാപ്പ് വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ഭർത്താവിന്റെ സഹായത്തോടെ ഹണി ട്രാപ്പ് ഭാര്യ നടത്തി എന്ന വാർത്ത എത്തുന്നത്. നേരത്തെ മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ ഇന്‍സ്റ്റഗ്രാം വൈറല്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശിനി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29) എന്നിവരാണ് അറസ്റ്റിലായത്. മാത്രമല്ല ഫീനിക്സ് കപ്പിള്‍സ് എന്ന അക്കൗണ്ടിലൂടെ സോഷ്യല്‍ മീഡിയിയല്‍ പ്രശസ്തരാണിവര്‍.
അതുപോലെ തന്നെ സമാനമാണ് ഈ കേസും. മലപ്പുറത്ത് 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിക്കും ഭർത്താവിനെയുമാണ് പോലീസ് പിടികൂടിയത്. തുടർന്ന് ഇവരുടെ ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചു. തുടർന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. പക്ഷേ ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. എന്നാൽ രഹസ്യമായി ഭർത്താവ് തന്നെയാണ് റാഷിദക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുതിരുന്നതെന്ന് കണ്ടെത്തി.
2021 ജൂലായിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. പിന്നാലെ സുഹൃത്തുക്കളാവുകയും ‘പ്രണയത്തി’ലേക്ക് വഴുതി വീഴുകയുമായിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ തന്റെ പ്രണയക്കെണിയിൽ വയോധികന് വീണെന്ന് അറിഞ്ഞതോടെ റാഷിദ ഇയാളെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
എന്നാൽ ഫ്‌ളാറ്റിലേക്ക് വന്നാൽ ഭർത്താവ് കാണില്ലേയെന്നും, അറിഞ്ഞാൽ പ്രശ്നമല്ലേയെന്നും വയോധികൻ ചോദിച്ചപ്പോൾ ‘ഇല്ല’ന്നായിരുന്നു റാഷിദയുടെ നിസാരമായ മറുപടി. തുടർന്ന് ഭർത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്.
ഈ സൗകര്യത്തിൽ 68-കാരന്‍ ഫ്‌ളാറ്റിലെത്തി. പിന്നാലെ ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ബന്ധം ദൃഢമായതിനു ശേഷം ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെടുകയും യുവതി പണം കൈക്കലാക്കി തുടങ്ങുകയും ചെയ്തു. ഇങ്ങനെ 23 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.
https://www.facebook.com/Malayalivartha

























