സുൽത്താൻ ബത്തേരിയി ലഹരി വേട്ട; മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിലായി. കേസിൽ മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. പിന്നാലെ കോഴിക്കോട് പടനിലം സ്വദേശി കരിപ്പൂർ വീട്ടിൽ കെ. ജംഷീദ് (28) 125 ഗ്രാം കഞ്ചാവുമായും അറസ്റ്റിലായി.
അതേസമയം മൈസൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെയാണ് വാഹന പരിശോധനയിൽ ഇവർ പിടിയിലായത്.
കേസിൽ സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റിവ് ഓഫിസർമാരായ കെ.പി. ലത്തീഫ്, ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സോമൻ, ഇ. അനൂപ്, വി. ഷാനിയ, അഖില എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























