എം.ഇ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു... ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം

എം.ഇ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. ഇന്നലെ രാത്രി ഒന്‍പതരയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
കോണ്‍ഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുന്‍ സ്ഥിരംസമിതി അംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എം.ഇ.എസ്. മുന്‍ ജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറര്‍, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha

























