പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി

ആശാനു പിന്നാലെ ശിഷ്യനും പുറത്ത്. പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. സ്പീക്കര്‍ എന്‍.ശക്തനാണ് ജോര്‍ജിനെ അയോഗ്യനാക്കിയ വിവരം പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ്-എം അംഗവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നല്കിയ പരാതി പരിഗണിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഈ നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യത തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.
അയോഗ്യത മുന്നില്‍ കണ്ട് ജോര്‍ജ് വ്യാഴാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ രാജിക്കത്ത് തള്ളുകയായിരുന്നു. അയോഗ്യനാക്കിയെങ്കിലും ജോര്‍ജിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ജോര്‍ജിനെ അയോഗ്യനാക്കിയത്. എന്നാല്‍ ഇക്കാലയളവില്‍ സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഉത്തരവിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സ്പീക്കര്‍ തയാറായില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് ചെയര്‍മാനായ എസിഡിഎഫ് എന്ന സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് അയോഗ്യത ആവശ്യപ്പെട്ട് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് പരാതി നല്കിയത്. ജൂലൈ 21-നായിരുന്നു ഉണ്ണിയാടന്റെ പരാതി. തുടര്‍ന്ന് നിരവധി തവണ പരാതിക്കാരുടെയും ജോര്‍ജിന്റെയും വാദം സ്പീക്കര്‍ കേട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവരില്‍ നിന്നും സ്പീക്കര്‍ തെളിവെടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അന്തിമവിധിയില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha