Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

കലാമണ്ഡലം സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുമായി പുതിയ പോരിനൊരുങ്ങി ഗവര്‍ണര്‍

22 NOVEMBER 2022 07:48 AM IST
മലയാളി വാര്‍ത്ത

കലാമണ്ഡലം സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുമായി പുതിയ പോരിനൊരുങ്ങി ഗവര്‍ണര്‍.

സാംസ്‌കാരിക വകുപ്പിന്റെ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനാവില്ലെന്നും അതിനുള്ള നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം.

കഴിഞ്ഞ 10ന് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം എന്ന് രേഖപ്പെടുത്തിയിറക്കിയ ഉത്തരവ് തന്റെ അറിവോടെയല്ലെന്നും, മാദ്ധ്യമങ്ങളില്‍ നിന്നാണ് വിവരമറിഞ്ഞതെന്നും കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍. അപകടം മണത്ത സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ച് മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉത്തരവിറക്കാന്‍ നടപടി ആരംഭിച്ചു.


സ്വകാര്യ കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് ബാധകമായ നിയമങ്ങള്‍ സര്‍ക്കാര്‍ പണം മുടക്കുന്ന കലാമണ്ഡലത്തിന് ബാധകമല്ലെന്നും, മറ്റ് പൊതുസര്‍വകലാശാലകള്‍ക്ക് തുല്യമായി പരിഗണിക്കണമെന്നുമാണ് ഗവര്‍ണറുടെ വാദം.

സംസ്ഥാനത്തിന്റെ ഭരണത്തലവനായ തന്നെ ഒരു വകുപ്പിന്റെ ഉത്തരവിലൂടെ പുറത്താക്കാനാവില്ല. ഒരു ഫയലുണ്ടാക്കി വകുപ്പ് തന്നെ തീരുമാനമെടുത്ത് ഉത്തരവായി ഇറക്കിയതില്‍ നടപടിക്രമങ്ങളിലെ പാളിച്ചയുണ്ട്. സര്‍വകലാശാലയിലെ ഗവേണിംഗ് സമിതിയംഗം കൂടിയായ ഗവര്‍ണറെ മാറ്റാന്‍ നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

എന്നാല്‍, യു.ജി.സി ചട്ടമനുസരിച്ച് കല്‍പിത സര്‍വകലാശാലകളുടെ ചാന്‍സലറെ നിയമിക്കേണ്ടതു സ്‌പോണ്‍സറിംഗ് ബോഡിയാണെന്നും, കലാമണ്ഡലത്തിന്റെ കാര്യത്തില്‍ സര്‍ക്കാരാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.


സര്‍വകലാശാലയും യു.ജി.സിയും തമ്മിലുള്ള ധാരണ പ്രകാരവും, കലാമണ്ഡലത്തിന്റെ ചട്ടങ്ങളനുസരിച്ചും ചാന്‍സലറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്.



കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിയോഗിച്ചത് 2015ല്‍ സാംസ്‌കാരിക വകുപ്പ് എക്‌സിക്യുട്ടീവ് ഉത്തരവ് വഴിയാണ്. ഈ ഉത്തരവ് ഭേദഗതി ചെയ്താണ് ഗവര്‍ണറെ ഒഴിവാക്കിയത്. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചതായും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട് .

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (21 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (31 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (48 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (53 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends