പാലാക്കാരുടെ ആവേശത്തില്‍ മാണി വിതുമ്പി; അച്യുതാനന്ദന്‍ എനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കണ്ട; അങ്ങയുടെയും മകന്റെയും കാര്യമോര്‍ത്തു കരഞ്ഞാല്‍ മതി...

അനുയായികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാര്‍ കോഴക്കേസില്‍ തനിക്കെതിരായി രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് ആരെന്ന കാര്യം പാലായിലെ സ്വീകരണയോഗത്തിലും കെ എം മാണി മിണ്ടിയില്ല. പകരം തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടിയാണ് തന്റെ പ്രസംഗത്തിലുടനീളം മാണി പറഞ്ഞത്. രാവിലെ തനിക്കെതിരെ പരാമര്‍ശം നടത്തിയ വി എസ് അച്യുതാനന്ദനെതിരെയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെയും പി സി ജോര്‍ജിനെതിരെയുമാണ് മാണി സംസാരിച്ചത്.
വി എസ് അച്യുതാനന്ദന്‍ എനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കണ്ട. താങ്കളുടെയും മകന്റെയും കാര്യമോര്‍ത്തു കരഞ്ഞാല്‍ മതിയെന്നും വികാരനിര്‍ഭരമായ പ്രസംഗത്തില്‍ മുന്‍ ധനമന്ത്രി പറഞ്ഞു.
ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനുമെന്നും കെ എം മാണി പറഞ്ഞു. പാലായ്ക്കുള്ളതു പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും താന്‍ നല്‍കിയിട്ടുണ്ട്. താന്‍ ധൂര്‍ത്തപുത്രനല്ല. അഭിമാനത്തോടെയാണ് ജനപ്രതിനിധിയായി പാലായിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. നീതിനിഷ്ഠമായ നിലയിലാണ് താന്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച പി സി ജോര്‍ജിന് എല്ലാ നന്മകളുമുണ്ടാകട്ടെയെന്നും കെ എം മാണി പറഞ്ഞു. പേ പിടിച്ച ഒരു പയ്യന്‍ പാര്‍ട്ടിയിലുണ്ട്. ആ ചെറുക്കനുള്ളത് താന്‍ കൊടുത്ത പദവികള്‍ മാത്രം. എംഎല്‍എയ്ക്കും നിയമസഭയ്ക്കും ഒരു നിലവാരമുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കാത്ത എംഎല്‍എയായിരുന്നു പി സി ജോര്‍ജെന്നും മാണി കുറ്റപ്പെടുത്തി.
പാലായ്ക്കു പുറത്തു ലോകമുണ്ടെന്നു തന്നെ പഠിപ്പിക്കേണ്ടെന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും മാണി മറുപടി നല്‍കി. ലോകം കുറേ കണ്ടവനാണു താന്‍. പാലായാണ് എന്റെ ലോകം. പാലായേക്കാള്‍ വലിയ ലോകം തനിക്കില്ല. തനിക്ക് ഊര്‍ജം പകര്‍ന്ന പാലാക്കാരുടെ സ്‌നേഹം മറക്കാനൊക്കില്ലെന്നും മാണി സ്വീകരണയോഗത്തില്‍ പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഇരട്ടനീതിയെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കണമെന്നു സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത മന്ത്രി പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംശയങ്ങള്‍ ദൂരീകരിച്ച് മാണി തിരിച്ചുവരുമെന്നും ജോസഫ് പറഞ്ഞു.
തിരിച്ചുവരവില്‍ തനിക്ക് താത്പര്യമില്ലെന്നും തന്നെ കേള്‍ക്കാതെയുള്ള കോടതിവിധി കാര്യമായെടുക്കുന്നില്ലെന്നും കെഎം മാണി എംഎല്‍എ പറഞ്ഞു. തന്റെ ഔദ്യോഗിക പദവിയോ പേനയോ ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഉപയോഗിച്ചിട്ടില്ല. ഒരു മനസാക്ഷിക്കുത്തുമില്ലാതെ തനിക്ക് കേരളത്തില്‍ എവിടെയും കടന്നു ചെല്ലാം. ഹൈക്കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ല. തന്നെ കേള്‍ക്കാതെയുള്ള വിധി ഗൗരവമായെടുക്കുന്നില്ല. തനിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നാളെ ഒഴിവാകും എന്നും മാണി പറഞ്ഞു.
പട്ടം മുതല്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മാണി പാലായിലെത്തിയത്. മാണിയുടേയും കേരളകോണ്‍ഗ്രസിന്റെയും ശക്തിപ്രകടനം തന്നെയായിരുന്നു ലക്ഷ്യം. പട്ടത്തുനിന്നു പുറപ്പെട്ട യാത്രയ്ക്ക് കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മാണിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കേരളകോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനം മുതല്‍ അനുഗമിച്ചിരുന്നു. പാലായിലെ യോഗത്തില്‍ മന്ത്രി പി.ജെ. ജോസഫും പങ്കെടുത്തു. ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞിരുന്നു. ധന, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും പഴ്‌സനല്‍ സ്റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങള്‍ വിളിച്ചു മാണിക്കു വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി. അറിഞ്ഞുകൊണ്ട് തന്റെ ഭാഗത്തുനിന്നു പാഴ്‌വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ലെന്നു മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha