വിദ്യാലയ മുറ്റത്ത് മൂളിയ ഗാനം യൂട്യൂബില്‍, കുഞ്ഞുഗായികക്ക് സമ്മാനവുമായി മേജര്‍ രവിയെത്തി

വിദ്യാലയ മുറ്റത്ത് മൂളിയ ഗാനം യൂട്യൂബില്‍ ഹിറ്റായതോടെ ഷഹ്ന ഷാജഹാനെന്ന ഏഴാം ക്ലാസുകാരിയെ ഇന്റര്‍നെറ്റിലൂടെ ലോകമറിഞ്ഞു. ജനലക്ഷങ്ങള്‍ കേട്ട ആ ഗാനവീചികളാല്‍ ആകര്‍ഷിക്കപ്പെട്ടവരിലൊരാള്‍ വ്യാഴാഴ്ച ഷഹ്നയെ നേരിട്ടു കാണാനത്തെി. മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ മേജര്‍ രവി. കൈനിറയെ ചോക്കലേറ്റുമായി ഷഹ്ന പഠിക്കുന്ന ചുണ്ടേല്‍ ആര്‍.സി ഹൈസ്‌കൂളിലെത്തിയ മേജര്‍ രവി ഈ കുഞ്ഞു ഗായികക്ക് വലിയൊരു സമ്മാനം തന്നെ നല്‍കി.
തന്റെ അടുത്ത പടങ്ങളിലൊന്നില്‍ ഷഹ്നക്കു വേണ്ടി ഒരു പാട്ടുണ്ടെന്ന പ്രഖ്യാപനമായിരുന്നു അത്. ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ഷഹ്ന പിന്നണി ഗായികയാവുന്നത്. കെട്ടിട നിര്‍മാണ കരാറുകാരനായ ഷാജഹാന്റെയും സുലൈഖയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ഷഹ്ന. ഇത്താത്തമാരായ സജ്‌ലയും സമിജയും അനുജത്തിയെപ്പോലെ പാട്ടുകാര്‍ തന്നെ.
\'എന്നു സ്വന്തം മൊയ്തീന്‍\' എന്ന ചിത്രത്തിലെ \'കാത്തിരുന്ന് കാത്തിരുന്ന്....\' എന്ന ഗാനം സ്‌കൂള്‍ അസംബ്‌ളിയില്‍ ആലപിച്ചതിന്റെ വിഡിയോ, മലയാളം അധ്യാപകന്‍ എം.സി. മനോജ് സ്‌കൂളിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ തുടങ്ങിയവക്ക് ഈ കൊച്ചുമിടുക്കി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha