കാതോട് കാതോരം... കോടതിക്ക് കാതോര്‍ത്ത് ബാബു, രാജിക്ക് സമ്മര്‍ദ്ദമേറി

മന്ത്രി കെ ബാബുവിന്റെ രാജിയ്ക്കായി യുഡിഎഫില്‍ മുറവിളി ഉയരുന്നു, മന്ത്രി കെ എം മാണിയോട് കാണിച്ചത് അനീതിയാണെന്ന അഭിപ്രായവും യുഡിഎഫില്‍ ശക്തമായി. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും സുധീരനുമെതിരെ കുന്തമുന പോലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
അതേസമയം മന്ത്രി ബാബു രാജി വയ്‌ക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തിനെതിരെ കെ പി സിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്തെത്തി. ബാബുവിനും മാണിക്കും രണ്ടു നീതിയാണെന്ന കെപിസിസിയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ ബാബു രാജി വയ്ക്കണമെന്നാണ് സുധീരന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്. എന്നാല്‍ കോടതി ഉത്തരവ് ബാബുവിന് എതിരായാല്‍ രാജി വയ്ക്കാന്‍ നിര്‍ദ്ദേശിക്കാമെന്നാണ് മുഖ്യമന്ത്രി സുധീരനെ അറിയിച്ചത്.
പുതിയ സംഭവവികാസങ്ങളില്‍ ഉമ്മന്‍ചാണ്ടി അതീവഖിന്നനാണ്. പാമോയില്‍ കേസില്‍ തനിക്കൊപ്പം നിന്ന മാണിയെ താന്‍ തന്നെ വെട്ടി എന്ന വേദന ഉമ്മന്‍ചാണ്ടി പുറത്തു കാണിക്കുന്നില്ലന്നേയുള്ളൂ. വിന്‍സെന്റ് എം പോളിനെ ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സ്വാധീനിച്ചു എന്ന വിവരം പുറത്തു വന്നു കഴിഞ്ഞു. ബാബുവിനെതിരെ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് വിന്‍സന്‍ എം പോളിനോട് ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയാണ്. ഇക്കാര്യം ബിജു രമേശ് പരസ്യമാക്കി കഴിഞ്ഞു. കെ എം മാണിക്കെതിരെ അന്വേഷണം നടത്താന്‍ എസ് പി സുകേശനെ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന രഹസ്യവും പുറത്തു വന്നു. സുകേശന്‍ ഇടതു സഹയാത്രികനും ബിജുരമേശിന്റെ ഉറ്റതോഴനുമാണ്.
അതിനിടെ ബഹളം കനത്താല്‍ തനിക്ക് രക്ഷിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി കെ ബാബുവിനെ അറിയിച്ചിട്ടുണ്ട്. തനിക്ക് സഹായിക്കാന്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിരുകടന്ന് സഹായിച്ചാല്‍ അത് തനിക്ക് പാരയാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഏതായാലും ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ ബാബുവിന്റെ നാളുകള്‍ എണ്ണപ്പെടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha