ബാബുവിനെ രക്ഷിക്കാന്‍ ജേക്കബ് തോമസിനെ മാറ്റി അന്വേഷണം അട്ടിമറിച്ചു, മാണിക്ക് പരകം കുരുങ്ങേണ്ടിയിരുന്നത് ബാബു, രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും രമേശും

മാണിയെ കുരുക്കി മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പുറത്ത് വരുന്നു. പുക മറകളും തെറ്റിദ്ധാരണകളും പുറത്ത് വിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്. കോഴ വാങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ മാണിയെ കരുവാക്കിയുള്ള നീക്കമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എക്‌സൈസ് മന്ത്രി കെ ബാബു ബാറുടമകളില്‍ നിന്ന് 10 കോടി കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം അട്ടിമറിച്ചത് അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച എഡിജിപി ഡോ. ജേക്കബ് തോമസിനെ വിജിലന്‍സില്‍നിന്ന് മാറ്റിയത് വഴിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഒഴിവാക്കി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ചുമതല നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. സ്ഥാനക്കയറ്റത്തിന്റെമറവില്‍ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റി. തുടര്‍ന്നാണ് ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്. രഹസ്യമൊഴിപ്പകര്‍പ്പ് ലഭിച്ച എസ്പി ആര്‍ സുകേശന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന്് ഏപ്രില്‍ 29ന് പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഈ അന്വേഷണവും സുകേശനെ ഏല്‍പ്പിക്കാനായിരുന്നു ധാരണ. എന്നാല്‍, മാണിക്കെതിരായ അന്വേഷണത്തിന്റെ പേരുപറഞ്ഞ് അഴിമതി ആരോപണം നേരിടുന്ന എറണാകുളം യൂണിറ്റ് എസ്പി ആന്റണിയെ ചുമതലപ്പെടുത്തി.
അന്വേഷണത്തിന് നേരിട്ട് നേതൃത്വംനല്‍കിയ ഡിവൈഎസ്പി രമേശന്റെ പേര് നിര്‍ദേശിച്ചതും വിജിലന്‍സ് ഡയറക്ടര്‍തന്നെയായിരുന്നു. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതലയുണ്ടായിരുന്ന എഡിജിപി ജേക്കബ് തോമസ് മെയ് 14ന് എറണാകുളത്തെത്തി വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കെ ബാബുവിനെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം തനിക്കാണെന്നും എറണാകുളം റേഞ്ചിലെ കേസുകളുടെ പുരോഗതി വിലയിരുത്താനാണ് വന്നതെന്നും അന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha