നോട്ടീസുകള്‍ പുല്ലാണേ.... ഫേസ് ബുക്കില്‍ ഡിജിപിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് വീണ്ടും ജേക്കബ് തോമസ്

ധര്‍മ്മയുദ്ധം തുടരും തന്റെ നാവടക്കാന്‍ ആര്‍ക്കും കഴിയില്ല, ഐപിഎസ് പഠിച്ചു കിട്ടിയതാണ് എന്നാല്‍ നട്ടെല്ല് ജന്‍മാ കിട്ടിയതാണ് ഡിജിപിക്കെതിരെ ഫേസ് ബുക്ക് യുദ്ധം കുറിച്ച് ജേക്കബ് തോമസ്. കൂടുതല്‍ രോഷമുള്ളവര്‍ക്ക് കെജ്രിവാളിനെ പോലെ സര്‍വ്വീസില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാമെന്ന് ഡിജിപിയുടെ മറുപടി പോസ്റ്റ്. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ചോദ്യവുമായി ജേക്കബ് തോമസ്. സത്യമേവ ജയതേ എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലെ ആദ്യ പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ ചോദ്യം.
ജേക്കബ് തോമസ് ഒരു ഭാഗത്തും സര്‍ക്കാറും ഡി.ജി.പിയും മറുഭാഗത്തും നിന്നുള്ള പോര് മുറുകുന്നതിനിടെയാണ് അദ്ദേഹം ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പേജിന് പേര് നല്‍കിയത് സത്യമേവ ജയതേയെന്നും. പേജിലെ ആദ്യ പോസ്റ്റിലാണ് ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരമെന്ന് അദ്ദേഹം ചോദിക്കുന്നത്. ബാര്‍കോഴ കേസില്‍ മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി വന്നതിന് പിന്നാലെ സത്യം ജയിച്ചു എന്നുള്ള ജേക്കബ് തോമസിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ജേക്കബ്‌തോമസിനെ വിമര്‍ശിച്ചു. രണ്ട് തവണയാണ് സര്‍ക്കാര്‍ ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
വിമര്‍ശനങ്ങളുടെ പരിധി ഓര്‍മ്മിപ്പിച്ച് ജേക്കബ് തോമസിനെ പരോക്ഷമായി ഡി.ജി.പി വിമര്‍ശിച്ചതും ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു. വിമര്‍ശകരെ നേരിടാനും നിലപാടുകള്‍ തുറന്നുപറയാനും തന്നെയാണ് സൈബര്‍ രംഗത്തേക്കുള്ള ജേക്കബ് തോമസിന്റെ ചുവടുവെപ്പ് എന്നുള്ളത് വ്യക്തമാണ്. വിമര്‍ശനത്തിനിടയാക്കിയ അതേ വാക്കുകള്‍ തലക്കെട്ടാക്കിയതും ശ്രദ്ധേയം. കേരളത്തിന്റെ കേജരിവാളാകാന്‍ ജേക്കബ് തോമസ് എത്തുമോ എന്നാണ് സംശയം. കേജരിവാളും ജോലി വിട്ടാണ് രാഷ്ട്രീയത്തില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha