കണ്ണില്‍ ചോരയില്ലാത്ത ക്രൂരത.. 86കാരിയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

കട്ടപ്പനയില്‍ 86കാരിയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. പുളിയന്‍മല അമ്പലപ്പാറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ മറ്റ് അംഗങ്ങള്‍ തോട്ടത്തില്‍ പണിക്ക് പോയപ്പോഴാണ് സംഭവം. പണിക്ക് പോയവര്‍ വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് കട്ടിലില്‍ കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട് അവശനിലയില്‍ വയോധികയെ കണ്ടത്. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മുറിവുകളും ചതവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഇവരെ പൈനാവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതായി കട്ടപ്പന പോലീസ് അറിയിച്ചു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വയോധികയെ കൂടുതല്‍ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചശേഷം ഇന്നലെ കട്ടപ്പന താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരുനിറമുള്ള കഷണ്ടിക്കാരനാണ് പ്രതിയെന്നാണ് വയോധികയുടെ മൊഴിയില്‍നിന്നു വ്യക്തമാകുന്നത്. മലയാളം സംസാരിക്കുന്ന ഇയാള്‍ ചെറുപ്പക്കാരനാണെന്നാണ് നിഗമനം. പ്രദേശവാസികളില്‍നിന്നു മൊഴിയെടുത്ത പൊലിസ് ഏതാനും പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒട്ടുമിക്ക തോട്ടം തൊഴിലാളി കുടുംബങ്ങളിലും മലയാളി കര്‍ഷക കുടുംബങ്ങളിലും പകല്‍ സമയങ്ങളില്‍ വയോധികകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. അമ്പലപ്പാറയില്‍ വയോധിക ക്രൂരപീഡനത്തിന് ഇരയായതോടെ നാട്ടുകാരാകെ ഭയത്തോടെയാണ് കഴിച്ചുകൂട്ടുന്നത്. കട്ടപ്പന പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെടുങ്കണ്ടം സി. ഐയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
കട്ടപ്പന കുന്തളംപാറപുളിയന്മല റൂട്ടിലുള്ള വഴിക്കു സമീപമാണ് പീഡനത്തിനിരയായ വയോധികയുടെ വീട്. തോട്ടം തൊഴിലാളി മേഖല കൂടിയാണിത്. പുറത്തുനിന്നുള്ളവര്‍ ഇതുവഴിയെത്തുക കുറവായതിനാല്‍ പ്രദേശ വാസികളിലാരോ ആണ് കുറ്റകൃത്യത്തിനു പിന്നിലെന്നും സംശയമുണ്ട്. തോട്ടം മേഖലയില്‍ കഞ്ചാവും ലഹരി ഉല്‍പന്നങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമകളായ ആരെങ്കിലുമാകാം ഇത്രയും ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. സംഭവദിവസം ഈ മേഖലയില്‍ എത്തിയ അപരിചിതരായ വ്യക്തികളെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha