സ്ഥാനങ്ങള്‍ തെറിക്കുന്ന വഴികള്‍... വിന്‍സന്‍ എം പോളിന്റെ വിവരാവകാശ കമ്മീഷന്‍ തെറിച്ചു

അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കം പൊളിഞ്ഞു. ഇത്തരമൊരു നീക്കം ഉണ്ടെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാന്‍ വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.
മാണിക്കെതിരായ കേസ് അന്വേഷിച്ച സുകേശനെ വിന്‍സന്‍ എം പോള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്. സുകേശന്‍ അക്കാര്യം അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. എന്നാല്‍ ഒരു അഡീഷണല്‍ ഡിജിപി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഴുതാനുള്ള ധൈര്യം ഒരു എസ്പിക്കുണ്ടെന്ന് സ്വബോധമുള്ളവരാരും വിശ്വസിക്കില്ല. അപ്പോള്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് സംശയം.
വിന്‍സന്‍ എം പോള്‍ സംശയ നിഴലിലാണെന്നാണ് സുധീരന്റെ വാദം. അദ്ദേഹം ഈ മാസം വിരമിക്കാനിരിക്കുകയാണ്. ഇതേ ആരോപണം ബിജുരമേശും ഉന്നയിച്ചിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കരുതെന്നും സുധീരന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ വിന്‍സനെ സഹായിക്കാന്‍ ചില മതമേലധ്യക്ഷന്‍മാരെ മുഖ്യമന്ത്രി രംഗത്തിറക്കുമെന്ന് കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ പോലും സുധീരന്റെ നിര്‍ദ്ദേശം മറി കടക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല.
കെ ബാബുവിനെ ക്വിക്ക് വെരിഫിക്കേഷനില്‍ നിന്നും രക്ഷിച്ചതിനുള്ള പ്രത്യുപകാരമാണ് വിന്‍സനുള്ള പുതിയ സ്ഥാനം. മുഖ്യ വിവരാവകാശ കമ്മീഷണറായി ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടി കാണിച്ചാണ് സുധീരന്റെ പുതിയ നീക്കം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha