കോടതിയില്‍ പൊട്ടിക്കരഞ്ഞ് അമല്‍, ഇക്ക തെറ്റ് ചെയ്തിട്ടില്ല, ചന്ദ്രബോസിന്റേത് അപകടമെന്ന് നിസാമിന്റെ ഭാര്യ അമല്‍ നിസാം

കോടതിയില്‍ പൊട്ടിക്കരഞ്ഞ് സിനാമിന്റെ ഭാര്യ അമല്‍നിസാം. ഇക്ക തെറ്റ് ചെയ്തിട്ടില്ല. ഇവിടെ സംഭവിച്ചത് അപകടമാണ്. അത് മുന്‍വൈരാഗ്യത്താല്‍ കൊലപാതകമാക്കി തീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ് അമല്‍ പെട്ടിക്കരഞ്ഞു. കോടിതി അമലിനോട് കൂറുമാറിയാലുണ്ടാകുന്ന ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോഴും അമല്‍ താന്‍കണ്‌തേ പറഞ്ഞിട്ടുള്ളുവെന്നും മൊഴിയില്‍ മാറ്റമില്ലെന്നും അമല്‍ വ്യക്തമാക്കി. ഇതോടെ നിസാമിന്റെ ഭാര്യയുടെ വിസ്താരം പൂര്‍ത്തിയായി.
നേരത്തെ മജിസ്‌ട്രേറ്റിനു നല്കിയ മൊഴിക്കു വിരുദ്ധമായാണു വിചാരണക്കോടതിയില്‍ ഇവരുടെ മൊഴി. മൊഴി മാറ്റിയാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അറിയാമോ എന്നു ജഡ്ജി ചോദിച്ചപ്പോള്‍ അറിയാമെന്നു പറഞ്ഞ അമല്‍ കോടതി ഹാളില്‍ വിതുമ്പി. ശോഭാ സിറ്റിയിലെ ടോപ്പസ് ഫഌറ്റിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച് ചന്ദ്രബോസിനെ നിസാം മര്‍ദ്ദിച്ചുവെന്ന് ആദ്യം നല്‍കിയിരുന്ന മൊഴിയില്‍നിന്ന് ഇന്നലെ കോടതിയില്‍ നടന്ന വിസ്താരത്തില്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് അമല്‍ അറിയിച്ചു. കേസിലെ 96ാം സാക്ഷിയും സംഭവം നടക്കുമ്പോള്‍ തൃശൂരില്‍ ആര്‍ടിഒയുമായിരുന്ന ഷാജി ജോസഫിന്റെ വിസ്താരവും ഇന്നലെ പൂര്‍ത്തിയായി. ഷാജി ജോസഫിന്റെ വിസ്താരം തുറന്ന കോടതിയിലായിരുന്നു.
കൃത്യം നടന്ന ദിവസം അമലിനെ നിസാം വിളിച്ചതും അമല്‍ ജാഗ്വാര്‍ കാറുമായി എത്തിയതും തുടര്‍ന്നു ഹമ്മര്‍ കാറില്‍ കയറിയതും കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയതും സുഹൃത്തായ റിയയ്ക്കു ഫോണ്‍ ചെയ്തതും തുടര്‍ന്ന് ഡോ. രാഗേഷ്, തോമസ്, പ്രിന്‍സ് എന്നീ സാക്ഷികള്‍ എത്തിയതും അമല്‍ വിചാരണക്കോടതിയില്‍ സമ്മതിച്ചു. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി മാറ്റിയാണ് വിചാരണക്കോടതിയില്‍ മൊഴി നല്‍കിയതെങ്കിലും ചിലത് അനുകൂലമായി മാറുമെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരണം. പാര്‍ക്കിംഗ് ഏരിയയില്‍വച്ച് നിസാം ചന്ദ്രബോസിനെ ചവിട്ടുന്നതു കണ്ടിട്ടില്ലെന്നും പട്ടിയെന്നു വിളിച്ചിട്ടില്ലെന്നുമാണ് ഇന്നലെ അമല്‍ മൊഴി നല്‍കിയത്. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിസാം ധരിച്ചിരുന്ന ടീ ഷര്‍ട്ട്, പാന്റ്, ഷൂ എന്നിവ അമല്‍ തിരിച്ചറിഞ്ഞു. ഫഌറ്റിലെ താമസക്കാരും സാക്ഷിയുമായ പ്രിന്‍സിന്റെ മൊഴിക്കു വിരുദ്ധമാണിത്. നിസാമാണോ മുന്‍വശത്തെ ഗേറ്റ് അടച്ചതെന്ന് അറിയില്ലെന്നും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇന്നലെ അമല്‍ മൊഴിനല്‍കിയിട്ടണ്ട്..
ദൃക്‌സാക്ഷികളിലൊരാളായ അമല്‍ കൂറുമാറിയതു കേസിനെ ബാധിക്കില്ലെന്നു തന്നെയാണു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ആവര്‍ത്തിച്ചത്. എന്നാല്‍, കൂറുമാറുമെന്ന് അറിയാമെന്നിരിക്കെ, പ്രതിഭാഗത്തിന് അനുകൂലമായേക്കാവുന്ന സാധ്യത പ്രോസിക്യൂഷന്‍തന്നെ അനുവദിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്്. മൊഴിമാറ്റിയതിന് അമലിനെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് ഉദയഭാനു പറഞ്ഞു. സാങ്കേതിക തകരാര്‍ കൊണ്ടല്ല നിസാമിന്റെ ഹമ്മര്‍ കാറിനു ക്ഷതമുണ്ടായതെന്നും കടുത്തതും കൂര്‍ത്തതുമായ പ്രതലത്തില്‍ ഇടിച്ചതിനാലാണ് മുന്‍വശത്തെ ഒരു ടയര്‍ പഞ്ചറായതെന്നും ഇപ്പോള്‍ ആറ്റിങ്ങല്‍ ആര്‍ടിഒയും കേസിലെ 96ാം സാക്ഷിയുമായ ഷാജി ജോസഫ് വിസ്താരത്തില്‍ കോടതിയില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha