കൊച്ചിയില്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണു രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണു രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറായി സ്വദേശികളായ കിരണ്‍ ബാലകൃഷ്ണന്‍ (12), എം.എ. ഡെന്നി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.45നു ചേറായി ബേക്കറി വളവില്‍ വച്ചാണ് അപകടം.
ബസ് വളവു തിരിക്കുന്നതിനിടെ പിന്‍വാതിലിന്റെ ഭാഗത്തു നില്‍ക്കുകയായിരുന്ന ഇവര്‍ വാതില്‍ ഇളകി പോയതിനെത്തുടര്‍ന്ന് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വൈപ്പിന്‍-മുനമ്പം റൂട്ടിലോടുന്ന കൃഷ്ണകൃപ എന്ന ബസ് മുനമ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha