മലപ്പുറത്ത് പോലീസ് വനിതാ കൗണ്‍സിലറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം പൊന്നാനിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനെത്തിയ പോലീസ് , വനിതാ കൗണ്‍സിലറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നഗര സഭയിലെ മുസ്ലീംലീഗ് കൗണ്‍സിലര്‍ അസ്മ മജീദ് എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള അസ്മയുടെ മകന്‍ അജ്മലിനെ അന്വേഷിച്ചാണ് പോലീസെത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം ചോദിച്ചതിന് പോലീസ് അസ്മയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് പറയുന്നു. നിലത്തു വീണ അസ്മയ്ക്ക് സാരമായി പരുക്കേറ്റു. ഉമ്മക്ക് മുന്നിലിട്ട് മകനെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. പിന്നാലെ അജ്മലിന് പോലീസ് അറസ്റ്റു ചെയ്തു.
വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. അസ്മ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പലവട്ടം ആവശ്യപ്പെട്ടിട്ടും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാതിരുന്ന പ്രതിയെ പിടികൂടാനാണ് കൗണ്‍സിലറുടെ വീട്ടിലെത്തിയതെന്നും അസ്മയും കുടുംബവും പോലീസിനോട് അസഭ്യം പറഞ്ഞുവെന്നുമാണ് സ്ഥലം എസ്‌ഐ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha