സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെ രാജി വെക്കേണ്ടിവരുമെന്ന് ബിജു രാധാകൃഷ്ണന്‍

താന്‍ സത്യസന്ധമായി മൊഴി നല്‍കിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെ പലരും രാജിവെക്കേണ്ടിവരുമെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന് ചിലര്‍ വാഗ്ദാനം നല്‍കിയതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്നും ബിജു സോളാര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
ഈ മാസം 23 ന് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുകയാണ് അതിനാല്‍ 23 ന് ശേഷം ഒരു ദിവസം വിസ്താരത്തിന് ഹാജരാകാന്‍ അനുവദിക്കണം. അന്ന് വിശദമായ വെളിപ്പെടുത്തലുകള്‍ നടത്താം. ഈ സാഹചര്യത്തില്‍ മൊഴി നല്‍കാനുള്ള സമയ പരിധി നീട്ടി നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ വൈകാരികമായ സമ്മര്‍ദ്ദത്തിലാണെന്നും അതിനാല്‍ ഈ മാസം 30 ന് വിസ്താരം നടത്താമെന്നും കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha