രണ്ടാം സോളാറില്‍ ചെന്നിത്തല? ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു ക്രൈം ബ്രാഞ്ച് എസ്പി ആവശ്യപ്പെട്ടു; തട്ടിപ്പില്‍ മന്ത്രിയുടെ ഹരിപ്പാട് ഓഫീസിനു പങ്ക്; ശരണ്യയുടെ രഹസ്യമൊഴി പുറത്ത്

സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിയെ പിടിച്ച് കുലുക്കിയു പോലെ ശരണ്യകേസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ. സംസ്ഥാന പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി തൃക്കുന്നപ്പുഴ സ്വദേശിനി ശരണ്യയുടെ രഹസ്യമൊഴി പുറത്ത്. ഹരിപ്പാട് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയാണു പുറത്തായത്. തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ക്യാംപ് ഓഫിസിന് പങ്കുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസില്‍ തട്ടിപ്പിന് കൂട്ടുനിന്നെന്നും ശരണ്യ മൊഴിയില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്നു െ്രെകംബ്രാഞ്ച് എസ്പി ആവശ്യപ്പെട്ടുവെന്നും ശരണ്യയുടെ മൊഴിയിലുണ്ട്.
ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായര്‍ക്ക് മുന്നിലാണ് കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട രഹസ്യമൊഴി നല്‍കിയത്. പൊലീസ് സേനയില്‍ ജോലി നല്‍കുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡൈ്വസ് മെമോ, സീല്‍ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളതെന്നു നേരത്തെ തന്നെ മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്. മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി.
മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. െ്രെകംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.
ഇതോടെ പൊലീസ്‌സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കഴിഞ്ഞദിവസം കോടതിയില്‍ നല്‍കി മൊഴി മറ്റൊരു സോളാറായി മാറിയിരിക്കുകയാണ്. സോളാര്‍ കേസുമായി ഏറെ സമാനതകളുള്ളതാണ് മൊഴി. സോളാറില്‍ സരിത എസ് നായര്‍ തട്ടിയ അഞ്ചുകോടിയുടെ ചുരുള്‍ അഴിഞ്ഞത് ഏറെ അന്വേഷണത്തിനുശേഷമാണ്. ശരണ്യ തട്ടിയത് അഞ്ചു കോടിയാണെന്നാണു സൂചന. സോളാറില്‍ സരിത മുഖ്യമന്ത്രിയെയും ഓഫീസിനെയും കരുവാക്കിയെങ്കില്‍ ശരണ്യ അഭ്യന്തര മന്ത്രിയെയാണ് കരുവാക്കിയിട്ടുള്ളത്. ഇതോടെ പൊലീസിനെ ആദ്യഘട്ടം മുതല്‍ സംശയിച്ചു തുടങ്ങിയ കോടതി അത് പ്രകടമാക്കുകയും ചെയ്തു. ഈ കേസില്‍ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. അഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രദീപിന്റെ വെളിപ്പെടുത്തലുകള്‍ വെളിച്ചം കാണില്ലെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണു ശരണ്യ ഉപയോഗിച്ചിരുന്നത്. മൂന്നു കാറുകള്‍, വില കൂടിയ ഗൃഹോപകരണങ്ങള്‍, സ്ഥവും ഫ്‌ലാറ്റും വാങ്ങാന്‍ പണം നല്‍കിയതിന്റെ രേഖകള്‍ എന്നിവ പൊലീസ് ശരണ്യയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു. പുതുപ്പള്ളി സ്വദേശികളായ അനീഷ്, അനീഷ് ചന്ദ്രന്‍, ദിവ്യ എന്നിവര്‍ കായംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെ എതിര്‍ത്തതിനെ തുടര്‍ന്നു വീട്ടില്‍ നിന്നു പുറത്തായ ശരണ്യയുടെ സഹോദരന്‍ ശരത് പരാതിക്കാര്‍ക്കു തുണയായി എത്തിയത് അന്വേഷണത്തിനു സഹായകരമായി. എന്നാല്‍ കേസ് മണത്തറിഞ്ഞ ശരണ്യ സ്ഥലം വിട്ടു.
ഇന്നോവ, ക്വാളിസ്, ഐടെന്‍ കാറുകളിലായിരുന്നു ശ്രീദേവിയുടെ സഞ്ചാരം. വീട്ടിനുള്ളില്‍ എല്ലാ സുഖസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് ഫ്‌ളാറ്റ് വാങ്ങാനും ശ്രമിച്ചു. പത്തനംതിട്ടയില്‍ എണ്‍പത് ലക്ഷം രൂപ വിലവരുന്ന ഭൂമിക്ക് ഇരുപത് ലക്ഷത്തിന്റെ ചെക്ക് അഡ്വാന്‍സായി നല്‍കിയിട്ടുണ്ട്. ജോലിക്കായി പണം നല്‍കിയവര്‍ വീട്ടില്‍ അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെ സഹോദരന്‍ ശരത് തട്ടിപ്പിനെ എതിര്‍ത്തു. ഇതോടെ ശരത്തിനെ എല്ലാവരും ചേര്‍ന്ന് പുറത്താക്കി. ശരത്താണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരം നല്‍കിയതെന്നാണ് സൂചന. ശരണ്യയ്ക്ക് തട്ടിപ്പ് നടത്താന്‍ പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പാണ് സീതത്തോട് സ്വദേശി പ്രദീപിനെ ശരണ്യ വിവാഹം കഴിച്ചത്. അച്ഛന്‍ സുരേന്ദ്രനും സഹായവും തട്ടിപ്പിന് ശരണ്യയ്ക്ക് കിട്ടി.
പൊലീസില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ പരാതി നല്‍കിയത് അമ്പതോളം പേരാണ്. നൂറുകണക്കിന് പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞാണ് +2 വിദ്യാഭ്യാസമുള്ള ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിന്‍വാതില്‍ നിയമനം വാങ്ങിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. വലയില്‍ കുടുങ്ങിയവരെ വിശ്വസിപ്പിക്കാനായി കണ്ണൂര്‍, മണിയാര്‍, അടൂര്‍ പൊലീസ് ക്യാമ്പുകളില്‍ കൊണ്ടുപോയിരുന്നു. ക്യാമ്പിനോടുചേര്‍ന്ന പൊലീസ് സ്‌റ്റേഷനില്‍ കയറി പരിചയഭാവത്തില്‍ ഇടപെട്ടതും ഉദ്യോഗാര്‍ഥികളില്‍ വിശ്വാസം നേടിയെടുക്കാന്‍ കാരണമായി. പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രദീപാണ് ശരണ്യയെ വിവാഹം കഴിച്ചിരുന്നത്.
പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയത്. സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും വ്യാജ മുദ്രയുള്ളതും ഉദ്യോഗാര്‍ഥികളുടെ ഫോട്ടോ പതിച്ചതുമായ ഫയലുകളും നിയമനത്തിനുള്ള വ്യാജരേഖകളും ശരണ്യയും രാജേഷും ചേര്‍ന്നു തയാറാക്കി കാണിച്ച് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കും. നിയമനം ശരിയാക്കുന്ന തിരുവനന്തപുരത്തുള്ള ഡിവൈഎസ്പിയാണെന്നു വിശ്വസിപ്പിച്ചു രാധാകൃഷ്ണനെ ഫോണിലൂടെ ഉദ്യോഗാര്‍ഥികളെ പരിചയപ്പെടുത്തും. ഉദ്യോഗാര്‍ഥികളെ കണ്ണൂര്‍, മണിയാര്‍, അടൂര്‍ എന്നിവിടങ്ങളിലെ പൊലീസ് ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി കൊണ്ടുപോകുകയും സമീപമുള്ള ലോഡ്ജില്‍ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോവുകയും ഒപി ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. സുരേന്ദ്രന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ 48 വ്യാജ നിയമന ഉത്തരവുകളും ശാരീരിക ക്ഷമതാ പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു.
എന്നാല്‍, തെരച്ചിലിനു തലേന്നു രാത്രി ശരണ്യ വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറും ഒട്ടേറെ വ്യാജ രേഖകളും കടത്തിയതായി പൊലീസ് പറഞ്ഞു. ഇവിടെയാണ് പൊലീസിലെ ചിലരെ സംശയിക്കുന്നത്. റെയ്ഡിന്റെ കാര്യം എങ്ങനെ ശരണ്യ അറിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. ഇതുകൊണ്ടാണ് പൊലീസിന്റെ വലപൊട്ടിച്ച് ഒളിവില്‍ പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha