ബിനോയി വാതുറന്നാല്‍ പ്രമുഖര്‍ കുടുങ്ങും, എലഗന്‍സിന്റെ കണക്കില്‍പ്പെടാത്ത പണം ബാര്‍ കോഴയെന്ന് സൂചന; 13 കോടിയുടെ വരുമാനം ലഭിച്ചത് 6 മാസത്തിനുള്ളില്‍

എലഗന്‍സ് ഗ്രൂപ്പിലെ റെയ്ഡില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത വരുമാനം ബാര്‍ കോഴയായി കൈമാറിയ തുകയെന്ന് സംശയം. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ബാറുടമകള്‍ പിരിച്ചെടുത്തുവെന്ന് ബിജു രമേശ് ആരോപിക്കുന്ന 25 കോടി രൂപയില്‍ രണ്ടുകോടിയിലധികം രൂപയുടെ കണക്ക് മാത്രമെ പുറത്തുവന്നിട്ടുള്ളു. ഇതില്‍ ഒരു കോടി മാത്രമാണ്് കെ.എം മാണിക്ക് നല്‍കിയതെന്നും, കൂടുതല്‍ തുക വാങ്ങിയത് മന്ത്രി ബാബുവാണെന്നുമാണ് ബാറുടമകള്‍ തന്നെ പറയുന്നത്. ഇങ്ങനെ കൈക്കൂലിയായി വാങ്ങിയ തുക എലഗന്‍സ് ഗ്രൂപ്പുവഴിയാണ് ചിലവഴിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഈ ബിസിനസ് ഗ്രൂപ്പില്‍ ആരോപണവിധേയനായ മന്ത്രി ബാബുവിന് പങ്കാളിത്തമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എലഗന്‍സ് ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ഒന്‍പത് ബാറുകളില്‍ ഫെബ്രുവരി 3ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഏതാണ്ട് 48 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ 13 കോടിയോളം രൂപ 2015 ഏപ്രില്‍ മാസത്തിന് ശേഷമാണെന്നാണ് സൂചന. ഈ തുക ബാര്‍കോഴ ഇനത്തില്‍ കൈമാറിയ പണമാണെന്നാണ് പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയില്‍ രണ്ടും എറണാകുളം ജില്ലയില്‍ മൂന്നും കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓരോ ബാറുമാണ് എലഗന്‍സ് ഗ്രൂപ്പിനുള്ളത്. എലഗന്‍സിന്റെ ഒന്‍പത് ബാറുകളും ഒന്‍പത് കമ്പനികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ കമ്പനികളിലും എലഗന്‍സ് ബിനോയിയും, ഭാര്യയും സുഹൃത്ത് അജിത് എസ്. നായരും ബിനോയിയുടെ ചില ബന്ധുക്കളും പങ്കാളികളാണ്.
കണക്കില്‍പ്പെടാത്ത വരുമാനത്തിന് പുറമേ എലഗന്‍സ് ഗ്രൂപ്പ് സംസ്ഥാനത്ത് നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. നികുതി തട്ടിപ്പിന്റെ പേരില്‍ എലഗന്‍സ് ഗ്രൂപ്പില്‍ നിന്ന് നികുതിയും പിഴയുമായി 15 കോടിയിലധികം രൂപ ഈടാക്കേണ്ടിവരുമെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ അടുത്ത ഹിയറിങിനുമുമ്പായി വിവാദം ഒതുക്കി തീര്‍ക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. എലഗന്‍സ് ഗ്രൂപ്പില്‍ പങ്കാളിത്തമു െന്ന് ആരോപണവിധേയനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ എല്ലാം തുറന്നു പറയേണ്ടിവരുമെന്ന് എലഗന്‍സ് ബിനോയി കഴിഞ്ഞയിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിലമുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത് ഈ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha