ഇനിയും വൈകരുത് രാജിവെക്കുന്നതാണ് നല്ലത്, ബാര്‍കോഴയില്‍ കെ ബാബുവിനും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പൊതു താല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍

ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് അയച്ചു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൊതുതാല്‍പ്പര്യപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കമാല്‍ പാഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ട് ഉത്തരവായത്. മന്ത്രി മാണിക്കൊപ്പം സമാന ആരോപണത്തിന് ഈ രണ്ടുമന്ത്രിമാരും വിധേയരായിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം. മുത്തുകൃഷ്ണന്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഒരു മന്ത്രിക്കെതിരെ മാത്രം അന്വേഷണം നടത്തിയ വിജിലന്‍സ് മറ്റ് രണ്ടുപേരെ ഒഴിവാക്കിയത് സംശയകരമാണെന്നാണ് ഹരജിയിലെ വാദം.
ഹര്‍ജിക്കാരന്റെ വാദം ശരിവെക്കുന്ന നടപടിയാണ് ചീഫ് ജസ്റ്റിസിന് വിടുക വഴി ജസ്റ്റിസ് കമാല്‍ പാഷ ചെയ്തത്. ഈ വിഷയത്തില്‍ കഴമ്പില്ലെന്ന് കണ്ടാല്‍ കോടതിക്ക് പ്രഥമദൃഷ്ട്യതന്നെ കേസ് തള്ളാമായിരുന്നു. \'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരക്കണമെന്ന\' ശ്രദ്ധേയമായ നിരീക്ഷണം വഴി മാണിയുടെ രാജിക്ക് വഴിയൊരുക്കിയ ജസ്റ്റിസ് കമാല്‍ പാഷതന്നെയാണ് ഈ കേസ് ചീഫ് ജസ്റ്റിസിന് കൈമാറിയത് എന്നതും ശ്രദ്ധേയാമാണ്. ബാബുവിനെതിരെ നാലുപേരുടെ സാക്ഷിമൊഴികള്‍ ഉണ്ടെന്നതിന്റെ രേഖകള്‍ പുറത്തായതുകൊണ്ട് കേസിന്റെ ഗതിയെന്താവുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപിതാനായ പാമോയില്‍ കേസിന്റെ വിചാരണയും ഉടന്‍ തുടങ്ങുമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.ഈ കേസ് കൈകാര്യം ചെയ്യുന്ന തൃശൂര്‍ വിജിലന്‍സ് കോടതി പ്രവര്‍ത്തനം ജഡ്ജിയില്ലാത്തതിനാല്‍ നിലച്ചിട്ട് മാസങ്ങളായിരുന്നു. എറണാകുളം ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന എസ്.എസ്. വാസനന്‍, തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ചുമതലയേറ്റതോടെയാണ് ഈ പ്രതിസന്ധി തീര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha