കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരിക്കും, യു.ഡി.എഫ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ എല്‍.ഡി.എഫിന്

കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ എല്‍.ഡി.എഫിന്. എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് രാഗേഷ് അറിയിച്ചു. മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ രാഗേഷിനെ അനുനയിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ താന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അല്ലാത്ത പക്ഷം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാഗേഷ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി രാഗേഷ് വിമര്‍ശിച്ചു. തന്നെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കി വിട്ടു. സുമ ബാലകൃഷ്ണനെ ഏകപക്ഷീയമായി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുത്തതാണ്. തങ്ങളുടെ ആവശ്യം ഒന്നും ഡി.സി.സി അംഗീകരിച്ചില്ലെന്നും രാഗേഷ് ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പിരിച്ചുവിട്ട് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദിക്കാന്‍ ചെന്ന തന്നെയും അനുയായികളെയും കൈയേറ്റം ചെയ്തു. ഇതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഒന്നും ഉണ്ടായില്ല. തങ്ങള്‍ക്ക് ഏറ്റ മര്‍ദനത്തില്‍ ശബ്ദമുയര്‍ത്താന്‍ ഒരു നേതാവ് പോലും മുന്നോട്ട് വന്നില്ല. കോണ്‍ഗ്രസിന്റേത് കഴിവുകെട്ട നേതൃത്വമാണെന്നും രാഗേഷ് പറഞ്ഞു.
സുമ ബാലകൃഷ്ണനെ മാറ്റുന്ന വിവരം രാവിലെ തന്നെ അറിയിച്ചിരുന്നു. സുമ ബാലകൃഷ്ണന് പകരം ലീഗ് സ്ഥാനാര്‍ത്ഥി ആയാല്‍ പോലും താന്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് രാഗേഷ് പറഞ്ഞു. യു.ഡി.എഫില്‍ നിന്നും പുറത്താക്കിയ എല്ലാവരെയും തരിച്ചെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha