കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബേക്കര്‍ ജങ്ഷന്‍ മുതല്‍ നാഗമ്പടംവരെയുള്ള റോഡിലെ ഗതാഗതം 15 ദിവസത്തേക്ക് വണ്‍വേയാക്കി. എംസി റോഡ് വഴി തിരുനക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ശീമാട്ടി റൗണ്ടാന ചുറ്റി ശാസ്ത്രി റോഡ് വഴി നാഗമ്പടത്തേക്ക് പോകണം. കുമരകം റോഡുവഴി വരുന്ന വാഹനങ്ങളും ശാസ്ത്രി റോഡ് വഴി തിരിച്ചുവിടും. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുര്യന്‍ ഉതുപ്പുറോഡ് വഴി ശാസ്ത്രി റോഡിലൂടെ പോകണം.
ബേക്കര്‍ ജങ്ഷന്‍ മുതല്‍ നാഗമ്പടം സീസര്‍ പാലസ് ജങ്ഷന്‍ വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തില്‍ നവീകരണം നടക്കുന്നത്. അര കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ ഇരുവശത്തും ഓടയുടെ പണികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള റോഡില്‍ നിന്ന് രണ്ടടി ഉയരത്തില്‍ മണ്ണടിച്ചാണ് ടാര്‍ ചെയ്യുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ശീമാട്ടി റൗണ്ടാന ഭാഗത്തും ബേക്കര്‍ ജങ്ഷനിലും അധികമായി പൊലീസിനെ നിയമിച്ചതായി ഡിവൈഎസ്പി വി അജിത് അറിയിച്ചു. ഗതാഗതനിയന്ത്രണം ഏതാനും ദിവസം നിരീക്ഷിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ ഗതാഗത നിയന്ത്രണം യാത്രക്കാരെ വട്ടം ചുറ്റിക്കുമെന്നുറപ്പായി. ശബരിമല സീസണ്‍ ആരംഭിച്ചപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം തീര്‍ത്ഥാടകരെയും ദുരിതത്തിലാക്കും. ബേക്കര്‍ജങ്ഷന്‍ മുതല്‍ നാഗമ്പടം വരെ റോഡ് നവീകരണത്തിന്റെ പേരിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.ഇതേ റോഡ് നിര്‍മാണത്തിന്റെ പേരില്‍ കഴിഞ്ഞ മാസവും 15 ദിവസം ഗതാഗതം തടഞ്ഞിരുന്നു. റോഡ് പണി നടക്കാതെ വന്നതോടെ പൊലീസ് നിയന്ത്രണം നീക്കുകയായിരുന്നു.
വാഹനത്തിരക്ക് ഏറെയുള്ള എംസി റോഡില്‍ പണി നടക്കുന്നതിനാല്‍ നഗരത്തിലെ മറ്റ് റോഡുകളും ഗതാഗതക്കുരുക്കിലാകും. നിര്‍മാണജോലികള്‍ രാത്രിയിലാക്കിയാല്‍ യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അഭിപ്രായമുയര്‍ന്നു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാരാണ് നിയന്ത്രണത്തിന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടത്. നാഗമ്പടം സീസര്‍ ജങ്ഷനില്‍നിന്നാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇവിടം മുതല്‍ നാലിടത്തെ വലിയ ട്രാഫിക് കുരുക്ക് യാത്രക്കാര്‍ മറികടക്കണം. നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ കയറി പിന്നീട് കുര്യന്‍ ഉതുപ്പ് റോഡിലേക്ക് കടക്കണമെങ്കില്‍ തൊട്ടുമുന്നിലുള്ള ട്രാഫിക് ഐലന്‍ഡില്‍ വാഹനങ്ങള്‍ കുടുങ്ങും.
സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്ക് വരുന്നതും പോകുന്നതുമായ ബസുകളുടെ തിരക്കാണ് ഈ ഐലന്‍ഡിലെ തടസ്സം. കുര്യന്‍ ഉതുപ്പ് റോഡില്‍നിന്ന് ശാസ്ത്രി റോഡിലേക്കും അത്രവേഗം കടക്കാനാവില്ല. ഇടതടവില്ലാതെ ശാസ്ത്രിറോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ പഴുത് കിട്ടാനാണ് പ്രയാസം. പിന്നീട് വൈഎംസിഎ റോഡിലേക്ക് പ്രവേശിക്കാനും ഇതേ അവസ്ഥ നേരിടണം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി എംസിറോഡ് വഴി തിരുനക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ശീമാട്ടി റൗണ്ടാന ചുറ്റി ശാസ്ത്രിറോഡ് വഴി നാഗമ്പടത്തേക്ക് പോകാനാണ് നിര്‍ദേശം. കുമരകം റോഡ് വഴി വരുന്ന വാഹനങ്ങളും ശീമാട്ടി റൗണ്ടാനയില്‍ നിന്നാണ് ശാസ്ത്രിറോഡിലേക്ക് വിടുന്നത്. ഇത്രയധികം വാഹനങ്ങള്‍ വരുന്നത് ശീമാട്ടിറൗണ്ടാനയില്‍ കുരുക്ക് കൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha