പച്ചത്തണലില്‍ വളര്‍ന്ന ഷീന ഷുക്കൂറിനെ ഗവര്‍ണര്‍ പച്ചയ്ക്ക് വെട്ടി, ഡോ. കെ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വിസിയാക്കാന്‍ മുസ്ലിംലീഗ്

പച്ചത്തണലിലാണ് തനിക്കും ഭര്‍ത്താവിനും കാറും ഈ കാണുന്ന പദവികളുമൊക്കെ കിട്ടിയതെന്ന എംജി സര്‍വകലാശാല പ്രോവിസി ഷീന ഷുക്കൂറിന്റെ പ്രസ്താവനയോടെ നഷ്ടപ്പെട്ടത് കാലിക്കറ്റ് വിസി സ്ഥാനം. ഷീനാ ഷുക്കൂറിന്റെ പേരും കൊണ്ട് ഗവര്‍ണര്‍ സദാശിവത്തിന്റെ അടുത്തേക്ക് പോകാന്‍ മുസ്ലിം ലീഗിനും പേടി. അതുകൊണ്ട് തന്നെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി കേരള സര്‍വകലാശാലാ രജിസ്റ്റാര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ നിയമിക്കണമെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സേര്‍ച്ച് കമ്മിറ്റി ഐകകണ്‌ഠ്യേന തീരുമാനിച്ചു. സേര്‍ച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരാളുടെ പേരോ മൂന്നംഗ പാനലോ സമര്‍പ്പിക്കാവുന്നതാണ്. ഒരു പേര് നല്‍കിയ സാഹചര്യത്തില്‍ ഇദ്ദേഹത്തെ തന്നെ നിയമിക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകും. മുന്‍പു പാനല്‍ സമര്‍പ്പിച്ചപ്പോള്‍ ഗവര്‍ണര്‍ക്കു താല്‍പര്യമുള്ളവരെ നിയമിച്ച ചരിത്രമാണുള്ളത്. മുസ്‌ലിം ലീഗിന്റെ നോമിനിയായ മുഹമ്മദ് ബഷീര്‍, മൂന്നു വര്‍ഷമായി കേരള സര്‍വകലാശാലാ രജിസ്റ്റ്രാറായി സേവനം അനുഷ്ഠിക്കുകയാണ്.
നേര എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിനെയും ഈ സ്ഥാനത്തേക്ക് മുസ്ലിംലീഗ് പരിഗണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന യോഗ്യതാ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിഗണിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, യുജിസി പ്രതിനിധിയും ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. എസ്.കെ. ബാരി, കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധി കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണു പുതിയ വിസിയെ തിരഞ്ഞെടുത്തത്.
പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്ന എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ പരാമര്‍ശമാണ് അവര്‍ക്ക് വിനയായത്. പരാമര്‍ശം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം പരിശേധിച്ചിരുന്നു.
മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭര്‍ത്താവിനും സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നും സര്‍വകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് താന്‍ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞ മെയ് 22ന് കെഎംസിസി ചെറുവത്തൂര്‍, ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമര്‍ശം. \'23 ന് സര്‍വ്വകലാശാലയില്‍ ഐജിയുടെ കോപ്പിയടി, ഓഫ് ക്യാംപസ്സ് അടച്ചു പൂട്ടല്‍ തുടങ്ങി നിര്‍ണ്ണായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അക്കാദമിക് കൗണ്‍സില്‍ ഉള്ളതാണ്. ഉച്ചക്ക് ശേഷം സിന്‍ഡിക്കേറ്റും. ഇത് രണ്ടും ഉപേക്ഷിച്ച് എത്തിയത് ലീഗിനോടുള്ള താത്പര്യം കൊണ്ടാണ്\' ഡോ ഷീനാ ഷുക്കൂര്‍ വ്യക്തമാക്കിയിരുന്നു.
തേഞ്ഞിപ്പലത്തിനടുത്തു പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയും മലപ്പുറം അരീക്കോട് സുല്ലമുസലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമാണ്. പ്രിന്‍സിപ്പലായിരിക്കെയാണു കേരളയില്‍ രജിസ്റ്റാറായി നിയമിതനായത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു 91 അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ യോഗ്യത വിലയിരുത്തി 21 പേരുടെ ചുരുക്കപ്പട്ടികയാണു സേര്‍ച്ച് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ചത്. 10 വര്‍ഷം പ്രഫസര്‍ പദവിയോ തുല്യ പദവിയോ വഹിച്ചവരെ മാത്രമേ വിസിയായി നിയമിക്കാവൂ എന്ന യുജിസി മാനദണ്ഡം പരിഗണിച്ചാണു ചുരുക്കപ്പട്ടിക തയാറാക്കിയത്. പ്രിന്‍സിപ്പലായും രജിസ്റ്റാറായും പ്രവര്‍ത്തിച്ചു നിശ്ചിത യോഗ്യത നേടിയിട്ടുണ്ട് മുഹമ്മദ് ബഷീര്‍.
മുന്‍പു കാലിക്കറ്റ് രജിസ്റ്റാര്‍ സ്ഥാനത്തേക്കു മുഹമ്മദ് ബഷീറിനെ പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ വിസി നിയമിച്ചതു മറ്റൊരാളെയാണ്. തുടര്‍ന്നാണു കേരള രജിസ്റ്റാര്‍ ആയത്. ബഷീര്‍ നിയമിതനായാല്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ (പള്ളിക്കല്‍) നിന്നുള്ള ആദ്യ വിസി എന്ന പ്രത്യേകതയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha