കണക്ക് കാണിക്കാം എവിടെ സിഎജി... പി.എസ്.സി.യെ തൊട്ടാല്‍ കളിമാറുമെന്ന് ഭീഷണി; എന്തു വില കൊടുത്തും ഓഡിറ്റിംഗ് നടത്താന്‍ ധനവകുപ്പ്

പിഎസ്സിയും ധനവകുപ്പും തമ്മിലുള്ള പിടിവലിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തില്‍ നിസാരകാര്യങ്ങള്‍ക്ക് സിബി ഐ അന്വേഷണം ആവശ്യപ്പെടുക പണ്ടത്തെ ഒരു രീതിയായിരുന്നു. എന്നാല്‍ ഇതാ അതുപോലെ കേരളത്തിന്റെ പിഎസ് സി തങ്ങളുടെ കണക്കുനോക്കാന്‍ സിഎജിയെ അല്ലാതെ മറ്റാരെയും അടുപ്പിക്കില്ലെന്ന പിടിവാശിയിലാണ്. വന്‍ ധൂര്‍ത്താണ് പി.എസ്.സിയില്‍ നടക്കുന്നതെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. കണക്കുപറയില്ലെങ്കില്‍ ഒളിപ്പിക്കാന്‍ പലതും ഉണ്ടെന്ന് വ്യക്തം. എന്നാല്‍ പരിശോധിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ധനവകുപ്പ്.
പി.എസ്.സിയുടെ ചെലവുകള്‍ ഓഡിറ്റ് ചെയ്യാന്‍ അധികാരമില്ലെന്ന പി.എസ്.സിയുടെ നിലപാടിനെ വെല്ലുവിളിച്ച് ധനകാര്യ വകുപ്പ് അന്വേഷണം തുടങ്ങി. പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആസ്ഥാനത്തു നിന്നു ഫയലുകള്‍ ലഭിക്കാത്തതിനാല്‍ കമ്മിഷന്റെ ബില്ലുകള്‍ മാറുന്ന ട്രഷറികളിലാണു പരിശോധന.
സ്‌കാനറുകളും മൊബൈല്‍ ഫോണ്‍ കാമറകളും ഉപയോഗിച്ച് കമ്മിഷന്റെ ബില്ലുകളുടെയും ഫയലുകളുടെയും ചിത്രങ്ങളും പകര്‍പ്പും ശേഖരിക്കുന്നുണ്ട്. പി.എസ്.സിയില്‍ ധൂര്‍ത്ത് നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ധനകാര്യ വകുപ്പ് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും കണക്കുകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ചെലവുകള്‍ സംബന്ധിച്ച പരിശോധനയ്ക്കായി പി.എസ്.സി. ആസ്ഥാന ഓഫീസില്‍ എത്തിയ സംഘത്തിന് പി.എസ്.സി. പ്രവേശനാനുമതി നിഷേധിച്ചു.
പി.എസ്.സിയുടെ ചെലവുകള്‍ സംബന്ധിച്ച ഫയലുകള്‍ ട്രഷറി ഓഫീസര്‍മാരോട് ആവശ്യപ്പെടുകയാണ് പരിശോധനാ സ്‌ക്വാഡുകള്‍ ചെയ്യുന്നത്. എന്നാല്‍ പരിശോധന സംബന്ധിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നാണ് പി.എസ്.സി. വ്യക്തമാക്കുന്നത്. കമ്മിഷന്റെ ചെലവുകള്‍ പരിശോധിക്കാന്‍ സി.എ.ജിക്കു മാത്രമാണ് അധികാരം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് കമ്മിഷനെതിരായി റിപ്പോര്‍ട്ട് തയാറാക്കാനും നിയന്ത്രണം കൊണ്ടുവരാനുമാണ് തീരുമാനമെങ്കില്‍ നിയമന നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നും പി.എസ്.സി. കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
പി.എസ്.സി. കെട്ടിട സമുച്ചയ നിര്‍മാണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതിലുള്ള പ്രാഥമിക പരിശോധനയാണ് നടക്കുന്നത്. തുടര്‍ന്ന് മറ്റു കാര്യങ്ങളും പരിശോധിക്കും.
കമ്മിഷന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സി.എ.ജിക്കു മാത്രമേ അധികാരമുള്ളൂവെന്നും ധനകാര്യ വകുപ്പിന്റെ പരിശോധന അനുവദിക്കില്ലെന്നുമായിരുന്നു പി.എസ്.സിയുടെ നിലപാട്. തുടര്‍ന്ന് പ്രതിഷേധവുമായി ചെയര്‍മാനും അംഗങ്ങളും മുഖ്യമന്ത്രിയെ കാണുകയും പരിശോധന വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കമ്മിഷന്റെ കണക്കുകള്‍ പരിശോധിക്കാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ചെലവുകള്‍ സംബന്ധിച്ച ഫയലുകള്‍ കമ്മിഷന്‍ നല്‍കാത്തതിനാല്‍ പി.എസ്.സിയുടെ ബില്ലുകള്‍ മാറുന്ന ട്രഷറികളിലാണു പരിശോധന തുടങ്ങിയത്. കമ്മിഷന്റെ പൊതുവായ ചെലവുകളും ചെയര്‍മാന്റെയും അംഗങ്ങളുടെയും യാത്രച്ചെലവുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്റെ ചെലവുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. പിഎസ് സി നിയമനം നിര്‍ത്തിവെച്ചാല്‍, രണ്ടു സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുറന്ന പോരിലേക്ക് എത്തുമ്പോള്‍ ബാധിക്കാന്‍ പോകുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha