ആരാണ് രാഹുല്‍ പശുപാലന്‍, സോഷ്യല്‍ മീഡിയ വളര്‍ത്തിയ താരത്തിനെ കുടുക്കിയതും സോഷ്യല്‍ മീഡിയ തന്നെ

ആരാണ് രാഹുല്‍ പരുപാലന്‍ കേരളം മുതല്‍ ബിബിസി വരെ പേരെടുത്ത ചുംബന സമരത്തിന്റെ വീരനായകന്റെ അറസ്റ്റില്‍ ഞെട്ടി സോഷ്യല്‍ മീഡിയ. രാഹുലിന്റെ നേതൃത്വത്തില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ കിസ് ഔഫ് ലൗ പേജിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഒടുവില്‍ ആ പേജിന് നേതൃത്വം നല്‍കിയ പശുപാലന് കുടുക്കായതും ഫേസ് ബുക്ക് വഴി നടത്തിയ പെണ്‍വാണിഭം. ഇരകളെ പിടിക്കാന്‍ കൊച്ചു സുന്ദരി എന്ന പേജില്‍ കുട്ടികളുടെയും പ്രായമാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ നല്‍കിയായിരുന്നു ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്.
കൊല്ലം നെടുമ്പന സ്വദേശിയായ രാഹുല്‍ പശുപാലന്‍, 30 വയസുകാരനായ രാഹുലിന്റെ ഭാര്യയാണ് രശ്മി ആര്‍ നായര്‍. മറ്റ് മലയാളി പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി ബോള്‍ഡായി പ്രത്യക്ഷപ്പെട്ട രശ്മിക്ക് എല്ലാ പിന്തുണയു നല്‍കിയത് ഭര്‍ത്താവ് രാഹുല്‍ ആയിരുന്നു. സിനിമാ മോഹമുള്ള യുവാവ് കൂടിയായിരുന്നു രാഹുല്‍. കൂടാതെ മികച്ച ഫോട്ടോഗ്രാഫറും.
കേരളത്തിലെ കപടസദാചാര വാദികള്‍ക്കെതിരായ പോരാട്ടം എന്ന രീതിയിലായിരുന്നു ചുംബന സമരം ശ്രദ്ധിക്കപ്പെട്ടത്. ചുംബന സമരവും അതിന് ലഭിച്ച പൊതുജന പിന്തുണയും കൂടിയായപ്പോള്‍ ബിബിസിയില്‍ പോലും രാഹുലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ലോകം അംഗീകരിച്ച സമരമായിരുന്നെങ്കിലും ഇതിന്റെ പേരില്‍ രാഹുല്‍ കടുത്ത വിമര്‍ശനും കേള്‍ക്കേണ്ടി വന്നിരുന്നു.
സദാചാരഗുണ്ടായിസത്തിനെതിരെ ചുംബിച്ചുകൊണ്ട് പ്രതികരിക്കാനുള്ള ആഹ്വാനം പലര്‍ക്കും ദഹിച്ചില്ല. സമരവിരുദ്ധരുടെ കടന്നുകയറ്റത്തില്‍ കൊച്ചി മറൈന്‍ െ്രെഡവ് കലുഷിതമായി. കിസ് ഓഫ് ലവ് എന്ന ഫെയ്്‌സ് ബുക്ക് പേജിലൂടെ സമരത്തിന്റെ ആശയം പ്രചരിപ്പിച്ചു. വിമര്‍ശകരെ പതറാതെ നേരിട്ടു രാഹുല്‍. ചുംബനസമരം രാജ്യവ്യാപകമായി ചലനം സൃഷ്ടിച്ചു. ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ.യുവാക്കളും വിദ്യാര്‍ത്ഥികളും സദാചാരപീഡനങ്ങള്‍ക്കെതിരെ പുതിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പുതുതലമുറയുടെ പ്രതികരണശേഷിയുടെയും പുതിയ സ്വാതന്ത്ര്യബോധത്തിന്റെയും പ്രതിനിധിയായാണ് രാഹുല്‍ പശുപാലന്‍ അന്ന് നിറഞ്ഞു നിന്നത്.
ഒരുപാട് ഷോര്‍ട്ട് ഫിലിമുകളും മറ്റും എടുത്തിട്ടുണ്ട് രാഹുല്‍ പശുപാലന്‍. കിസ്സ് ഓഫ് ലവ് കഴിഞ്ഞിട്ടും ചില്ലറ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലും ആയിട്ടുണ്ട്. അമൃതാനന്ദ മയിക്കെതിരെയും അഭിഭാഷകയായ രാജേശ്വരിക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയും രാഹുല്‍ വിവാദത്തിലായി. ഇതിനിടെ രാഹുലിന് എതിരെ ഒരു അഭിഭാഷിക പരാതിയും നല്‍കുകയുണ്ടായി.
സംഘപരിവാര്‍ സംഘടകളെ അടക്കം സോഷ്യല്‍ മീഡിയയിലൂടെ നിശിദമായി വിമര്‍ശിച്ച വ്യക്തി കൂടിയായിരുന്നു രാഹുല്‍ പശുപാലന്‍. ഭരിക്കുന്നവരുടെ പിടിപ്പുകേടുകളെയും ഫേസ്ബുക്കിലൂടെ ശക്തമായി വിര്‍ശിച്ചിരുന്നു. കെ എം മാണിയുടെ അഴിമതി കേസില്‍ അടക്കം രാഹുല്‍ പ്രതികരിക്കുകയുണ്ടായി. ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും ശ്രദ്ധേയനായി വ്യക്തിയായിരുന്നു രാഹുല്‍. ചുംബന സമരത്തിലെ നായകന്‍ എന്ന നിലയില്‍ മലയാള മനോരമ ചാനലിന്റെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരത്തിന്റെ പട്ടികയിലും ഇടം പിടിച്ചിരുന്നു രാഹുല്‍.
പ്ലിങ് എന്ന സിനിമ അനൗണ്‍സ് ചെയ്ത് അത് സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു രാഹുല്‍. ഈ സിനിയുടെ തിരക്കഥ രശ്മി ആര്‍ നായര്‍ ആയിരുന്നു. ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ചിത്രമാണ് പ്ലിങ് എന്ന് രാഹുല്‍ പശുപാലന്‍ വ്യക്തമാക്കിയിരുന്നത്.
കുടുക്കിയത് മറ്റൊരു പേജ്
ഇരുവരെയും കുടുക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പ്രമുഖ ഫേസ്ബുക്ക് കൂട്ടായ്മ. പെണ്‍കുട്ടികളെയും ഒറ്റയ്ക്ക് താമസിക്കുന്ന വിവാഹിതരും അല്ലാത്തതുമായ സ്ത്രീകളെയും തെരഞ്ഞെുപിടിച്ച് ഇന്‍ബോക്‌സിലേക്ക് ലൈംഗിക ചുവയുള്ള അശ്ലീല മെസ്സേജയച്ച് ആശ്വാസം കാണുന്നവരെ വെളിച്ചത്തു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നത്. കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് പേജിനെ കുറിച്ച് ഈ പേജിലേക്ക് വന്ന ചില പരാതികള്‍ അഡ്മിന്‍ പോലീസിന് കൈമാറിയതാണ് രാഹുല്‍ പശുപാലിനും ഭാര്യയ്ക്ക് വിലങ്ങൊരുക്കാന്‍ ഇടയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha