ശബരിമല സന്നിധാനത്ത് വന്‍ മോഷണ സംഘം പിടിയില്‍

സന്നിധാനത്ത് വന്‍മോഷണം സംഘംപിടിയില്‍. തമിഴ്‌നാട് തേനി സ്വേദിശികളായ മൂന്നു പേരെയാണു സന്നിധാനം പൊലീസ് പിടികൂടിയത്.
വണ്ടന്‍മേട്ടില്‍ ഏക്കറ് കണക്കിന് തോട്ടം സ്വന്തംപേരിലുള്ള ഈശ്വരന്‍ അടക്കം തേനി സ്വദേശികളായ മൂന്നു പേരെയാണ് സന്നിധാനം പോലീസും ഷാഡോ പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഈശ്വരന്‍ ശബരിമലയിലെ സ്ഥിരം മോഷ്ടാവാണ്. ഇയാളുടെ സംഘത്തില്‍പ്പെട്ടവരില്‍ ചിലര്‍ പമ്പയിലും സന്നിധാനത്തും ഉണ്ടെന്നു പോലീസിന് വിവരം ലഭിച്ചിടുണ്ട്.
സംഘമായി ശബരിമലയിലെത്തി മോഷണം നടത്തിയശേഷം വീതംവയ്ക്കുകയാണു പതിവ്. നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് ഇവര്‍മോഷണം നടത്തിരുന്നത്.
സംഘം മോഷണത്തിന് എത്തിയപ്പോള്‍ത്തന്നെ പോലിസിന്റെ പിടിയിലാവുകയായിരുന്നു. സാലി മുരുകന്‍ എന്നിവരാണ് പിടിയിലായ മറ്റ് രണ്ട്‌പേര്‍. ഇതില്‍ സാലി വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണു മോഷണത്തിനായി സന്നിധാനത്ത് എത്തിയത്. പിടിയിലായ മൂന്നു പേരെയും റാന്നി കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha