ചുംബന സമരാനുകൂലികള്‍ വെട്ടിലായി

ചുംബന സമര നായകന്‍ രാഹുല്‍ പശുപാലിനെയും ഭാര്യയെയും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ചുംബന സമരത്തെ പിന്തുണച്ചവര്‍ വെട്ടിലായിരിക്കുകയാണ്. സദാചാര പൊലീസിംഗിനെതിരേ എന്ന പേരില്‍ നടത്തിയ ചുംബനസമരം പോലും പെണ്‍വാണിഭ സംഘങ്ങളുടെ സൈ്വരവിഹാരത്തിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമമായിരുന്നോ എന്ന സംശയം പോലും ഉയര്‍ന്നിരിക്കുകയാണ്.
വഴിയേ പോകുന്ന എന്തിനും ഏതിനും അഭിപ്രായം പറയുന്നവര്‍ അറിയാന്‍ നിങ്ങള്‍ നല്ല ഉദ്ദേശത്തോടെയായിരിക്കും അതില്‍ പ്രതികരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ വാദിക്കുന്നതിന്റെ പിന്നില്‍ നടക്കുന്നവരുടെ ഉദ്ദേശം പലപ്പോഴും ശരിയല്ലായിരിക്കും ലിംഗ സമത്വം, ബാര്‍ കോഴ വിഷയം, ധനമന്ത്രി കെ എം മാണിക്കെതിരെ കൊച്ചിയില്‍ പിച്ചതെണ്ടല്‍ സമരം, പാഠപുസ്തക വിവാദം തുടങ്ങി പശുപാലനും അണികളും സംസാരിക്കാത്ത വിഷയങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണെന്നു തന്നെ സംശയം. ഇപ്പം ഇവരെ പിന്താങ്ങിയ എല്ലാവരുടെയും മുണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്.
അന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന വിഭാഗം നേതാക്കള്‍ ചുംബന സമരത്തിന് അനുകൂലമായി രംഗത്തുവരികയും മുതിര്‍ന്ന നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ ചുംബനസമരത്തിന്റെ പേരില്‍ രാഹുല്‍ പശുപാലനും ഭാര്യയും താരങ്ങളായി വാഴ്ത്തപ്പെട്ടു. കൊച്ചി മറൈന്‍െ്രെഡവില്‍ ചുംബന സമരം കാണാനെത്തിയത് ആയിരങ്ങളാണ്. സമരത്തെ എതിര്‍ത്ത് വിവിധ സംഘടനകളും രംഗത്തെത്തി. പ്രശ്‌നം പലയിടത്തും ക്രമസമാധാനപ്രശ്‌നവുമായി.
ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച, എപി വിഭാഗം സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതൃത്വം എന്നിവയാണ് പ്രധാനമായും ചുംബന സമരത്തെ എതിര്‍ത്തത്. എന്നാല്‍ പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരമായി ചുംബന സമരം വ്യാഖ്യാനിക്കപ്പെടുന്ന നിലയിലേക്കു കാര്യങ്ങള്‍ ചെന്നെത്തിയത് ഹനുമാന്‍ സേനയുടെ പേരില്‍ ചിലര്‍ സമരത്തെ കായികമായി നേരിടാന്‍ ശ്രമിച്ചതോടെയാണ്. സാമൂഹികമാധ്യമങ്ങളിലും പുറത്തും ചുംബനസമരത്തെ എതിര്‍ത്തവരും വിമര്‍ശിച്ചവരും പിന്തിരിപ്പന്മാരാണെന്നു വരുത്താനുള്ള ശ്രമങ്ങള്‍ പോലുമുണ്ടായി. വി ടി ബല്‍റാമിനെപ്പോലുള്ള യുവ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചുംബന സമരാനുകൂല പോസ്റ്റുകള്‍ അക്കാലത്ത് വൈറലായിരുന്നു.
ചുംബന സമരത്തിനെ പിന്തുണച്ച പ്രമുഖരില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും പാലക്കാട് എംപിയും ആയ എംബി രാജേഷും തോമസ് ഐസക്കും വി ടി ബല്‍റാമും ഉള്‍പ്പെടുന്നു. സദാചാര പോലീസിങിനെതിരെയുള്ള ചുംബന കൂട്ടായ്മക്ക് താത്വിക പിന്തുണയാണ് എംബി രാജേഷ് പ്രഖ്യാപിച്ചത്്. മനുഷ്യര്‍ ആയുധമെടുത്ത് കുത്തി മരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നായിരുന്നു രാജേഷിന്റെ വാദം. ചുംബനക്കൂട്ടായ്മക്കെതിരെ മതസംഘടനകളും യുവമോര്‍ച്ചയടക്കമുള്ള യുവജന സംഘടനകളും ശക്തമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് എംബി രാജേഷിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലാണ് രാജേഷ് അഭിപ്രായം കുറിച്ചത്. ഏതൊരു സമരത്തോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ലെന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും വിയോജിപ്പിന്റെ പേരില്‍ ഒരു സമരത്തേയും തടയാനും ആക്രമിക്കാനും ആര്‍ക്കും അവകാശമില്ലെന്നും രാജേഷ് കുറിച്ചു. ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിപ്പില്ലെന്നും രാജേഷ് വ്യക്തമാക്കി.
ചുംബന സമര വിവാദം സിപിഎമ്മിലും ആശയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചുംബന സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ അതിന് മറുപടിയുമായി എത്തിയത് തോമസ് ഐസക്ക് ആയിരുന്നു. ചുംബന സമരം പ്രതീകാത്മക സമരം മാത്രമാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. അത് ലൈംഗിക തൃഷ്ണയുമായി തെരുവിലിറങ്ങലല്ലെന്ന പക്ഷക്കാരനായിരുന്നു ഐസക്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ ചെയ്യുന്നതെല്ലാം റോഡില്‍ വച്ച് ചെയ്താല്‍ അതിനെ ജനം അംഗീകരിക്കില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
കിസ്സ് ഓഫ് ലവിന്റെ പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ മൂര്‍ദ്ധന്യത്തിലെത്തിയ സമയത്ത് മാത്രമായിരുന്നു പിണറായി ആദ്യമായി അഭിപ്രായം പറഞ്ഞത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായ എംബി രാജേഷ് ആയിരുന്നു ഇക്കാര്യത്തില്‍ തുടക്കത്തില്‍ അഭിപ്രായം പറഞ്ഞത്. ചുംബന സമരത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സമരരീതിയാണ് അഭികാമ്യം എന്ന നിലപാടായിരുന്നു രാജേഷ് സ്വീകരിച്ചത്. പിന്നീട് പിണറായിയും ആവര്‍ത്തിച്ചത് ഇതേ നിലപാട് തന്നെയായിരുന്നു. എന്നാല്‍ അതൊരു മോശം കാര്യമാണെന്ന നിലപാട് പാര്‍ട്ടിയോ പിണറായിയോ അന്ന് സ്വീകരിച്ചിരുന്നില്ല.
ചുംബനസമരക്കാരെ ആക്രമിക്കാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പ്രസ്താവന ഇറക്കിയവരാണ് ഡിവൈഎഫ്‌ഐക്കാര്‍. കോഴിക്കോട്ടെ സമരത്തിലും ആക്രമണം ഉണ്ടായപ്പോള്‍ എംബി രാജേഷ് ശക്തമായ രീതിയിലായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഡിവൈഎഫ്‌ഐ നിലപാട് മാറ്റി. ഇത് സംബന്ധിച്ച് സംഘടനക്കുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അത്. ഭൂരിപക്ഷവും ചുംബന സമരത്തെ എതിര്‍ക്കുന്നവരാവുകയും എംബി രാജേഷിനെ പോലുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്തു.
വി ടി ബല്‍റാമിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമായിരുന്നു: മറൈന്‍ െ്രെഡവില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന \'കിസ് ഓഫ് ലവ്\' പരിപാടി നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഒരു സമരരീതി എന്ന നിലയിലും അത് മുന്നോട്ടുവെക്കുന്ന ആശയപരിസരത്തിന്റെ പേരിലും സദാചാരവാദികളുടെ നെറ്റി ചുളിപ്പിക്കുന്നത് സ്വാഭാവികമാണു. അതുകൊണ്ടുതന്നെ ആ പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാര പ്രേമത്തെ ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണു.
വ്യക്തിസ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്ന ഒരു ലിബറല്‍ സമൂഹസൃഷ്ടിയാണു ആശയപരമായി കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സദാചാരപ്പോലീസ് ചമയലും അതിന്റെ പേരിലുള്ള ഗുണ്ടായിസവും കോണ്‍ഗ്രസ്സിന്റെയോ യൂത്ത് കോണ്‍ഗ്രസ്സിന്റെയോ രീതിയാവാന്‍ പാടില്ല. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിനെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഞെളിയുകയും ചെയ്യുന്നവരേക്കുറിച്ചുള്ള സംഘടനയുടെ അഭിപ്രായം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
കിസ് ഓഫ് ലവ് സമരത്തെ അനുകൂലിച്ചത് എന്തിന് എന്ന കാരണം വിശദീകരികരിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം ഇപ്പോള്‍ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയേ മുന്‍നിര്‍ത്തിയാണ്, അല്ലാതെ സമര സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ല.സംസ്‌കാരത്തിന്റേയും സദാചാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് നേരെ നിരന്തരമുയരുന്ന വെല്ലുവിളികള്‍ക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങള്‍ക്ക് തുടര്‍ന്നും ആശയപരമായ പിന്തുണ അറിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha