ഓപ്പറേഷന്‍ \'ബിഗ് ഡാഡി\'; പോലീസ് നീങ്ങിയത് കരുതലോടെ

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം വ്യാപിക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചപ്പോള്‍ രൂപവത്കരിച്ച പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ദിവസത്തെ അറസ്റ്റിനായി വളരെ കരുതലോടെയാണ് നീങ്ങിയത് . ഓപ്പറേഷന്‍ \'ബിഗ് ഡാഡി\' എന്ന പേരില്‍ റെയ്ഡ് നടത്തുന്നതിന് നാല് സംഘങ്ങളായി പോലീസ് സംഘത്തെ തിരിച്ചത് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും തെളിവുശേഖരിക്കലിനും ശേഷമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചത്.
കഴിഞ്ഞദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ പ്രധാനി അബ്ദുല്‍ ഖാദറാണ് എന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ നമ്പരാണ് ലൊക്കാന്റോ എന്ന സൈറ്റില്‍ നല്‍കിയിരുന്നത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാഹുല്‍ പശുപാലനും രശ്മിയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും പോലീസ് കണ്ടെത്തി. പെണ്‍കുട്ടികളെ അന്വേഷിക്കുന്നവര്‍ക്ക് അബ്ദുല്‍ ഖാദര്‍ ആദ്യം രശ്മിയുടെ ചിത്രങ്ങളും വിവരങ്ങളുമാണ് നല്‍കിയിരുന്നത്. പിന്നീട് തുക പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളിലേക്കെത്താന്‍ ഒന്നുരണ്ട് ഫോണ്‍ നമ്പരുകളില്‍ക്കൂടി ബന്ധപ്പെട്ടാലേ കഴിയുമായിരുന്നുള്ളൂവെന്നും അന്വേഷണസംഘം പറയുന്നു. അതിനായി ഇടപാടുകാര്‍ ചമഞ്ഞ് പോലീസ് മറ്റുചിലരെക്കൊണ്ട് സംഘത്തെ ബന്ധപ്പെട്ടാണ് ആറുപേരെയും കുടുക്കിയത്.
രാഹുല്‍ പശുപാലനും രശ്മിക്കും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അബ്ദുല്‍ ഖാദറുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു സംഘം ഇവരുടെ അറസ്റ്റിലേക്കെത്തിയത്. പോലീസുമായി ബന്ധമുള്ളവര്‍ അഞ്ച് പെണ്‍കുട്ടികള്‍ക്കുവേണ്ടിയെന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. ഇതിനായി നാലുലക്ഷം രൂപയാണ് അക്ബര്‍ ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയ ഉമ്മറിനെ കുടുക്കാന്‍ ഫെയ്‌സ്ബുക്ക് അധികൃതരില്‍നിന്നുള്ള സഹായമാണ് പോലീസിന് ലഭിച്ചത്. ശിശുലൈംഗികത എന്ന ഒറ്റ കാരണത്താല്‍ത്തന്നെ ഫെയ്‌സ്ബുക്ക് അധികൃതര്‍ \'കൊച്ചുസുന്ദരികള്‍\' എന്ന പേജ് സംബന്ധിച്ച വിവരങ്ങളൊക്കെ പോലീസിന് കൈമാറി. ആദ്യം ആക്ടീവായിരുന്ന പേജ് പിന്നീട് ഒഴിവാക്കുകയും വീണ്ടും ആക്ടീവാക്കുകയും ചെയ്തിരുന്നു. ഈ സമയമൊക്കെയും ഇതിന് പിന്നിലുള്ളയാളെ കണ്ടെത്താന്‍ പോലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
യു.എ.ഇ.യില്‍നിന്നാണ് ഇതില്‍ പോസ്റ്റിങ് നടക്കുന്നതെന്ന് കണ്ടെത്തിയ പോലീസ്, ഫെയ്‌സ്ബുക്ക് അധികൃതരുടെ സഹായത്തോടെ പേജിന്റെ ഉടമയുടെ വിലാസം കണ്ടെത്തുകയായിരുന്നു. പിന്നീട് ഇയാള്‍ക്കായി വലവിരിച്ച പോലീസ്, വിവാഹം കഴിക്കാനായി നാട്ടിലെത്തിയ ഉമ്മറിനെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ മറ്റ് അഞ്ചുപേരും ഇതില്‍ കുട്ടികള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുകയും മറ്റും ചെയ്തവരാണ്. ഇതില്‍ കുട്ടികളുമായി ബന്ധപ്പെട്ട കമന്റുകള്‍ പോസ്റ്റുചെയ്ത ഒരു അധ്യാപകനെ പോലീസ് തിരയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha