രാഹുലിനെയും രശ്മിയെയും പെണ്‍വാണിഭത്തിലേക്ക് നയിച്ചത് സിനിമ

രാഹുലിനെയും രശ്മിയെയും പെണ്‍വാണിഭത്തിലേക്ക് നയിച്ചത് സിനിമ വരുത്തി വച്ച സാമ്പത്തിക ബാധ്യതയാണ്. രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമ വരുത്തി വച്ച ബാധ്യത തീര്‍ക്കാനാണ് തങ്ങള്‍ പെണ്‍ വാണിഭത്തിന് ഇറങ്ങിയതെന്നാണ് രശ്മി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ചുംബനസമരത്തിന് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ഇതാണ് അവര്‍ക്ക് സെലിബ്രിറ്റി ഇമേജ് നല്‍കിയത്്. പോലീസ് വാഹനത്തില്‍ വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും സ്ഥാനം പിടിച്ചു. അതിനെ തുടര്‍ന്നാണ് രാഹുല്‍ പശുപാലന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തറിയിക്കുന്നത്. കഥയും തിരക്കഥയും ഭാര്യ രശ്മിയുടെതും . പ്ലിംഗ് എന്ന് പേരിട്ട സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തുടങ്ങിയിരുന്നു.
കിസ് ഓഫ് ലവ് സമരവും 2016 ലെ കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് പശുപാലന്‍ തന്റെ ചിത്രത്തില്‍ വിഷയമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമാണ്.
എന്‍ജിനീയറിങ് കോളേജില്‍ സുഹൃത്തുക്കളായിരുന്നു രാഹുലും രശ്മിയും ഏഴ് വര്‍ഷം മുമ്പ് ചെന്നൈയില്‍ വച്ചാണ് രാഹുലും രശ്മിയും സൗഹൃദത്തിലാകുന്നത്. പരിചയം പ്രണയമായി വളര്‍ന്നതോടെ താമസവും ഒരുമിച്ചായി. വിവാഹത്തിലും എത്തി. ഇവര്‍ക്ക് ആറുവയസ്സുള്ള ഒരു മകനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha