രാഗേഷിന്റെ പിതാവിന്റെ ശവക്കല്ലറയില്‍ ചുവപ്പ് ചായം തേച്ചു

കോണ്‍ഗ്രസിന് കനത്ത തലവേദനയുണ്ടാക്കിയ വിമതന്‍ പി കെ രാഗേഷിന്റെ പിതാവിന്റെ ശവക്കല്ലറയില്‍ ചുവപ്പ് ചായം തേച്ചു. സംഭവത്തിന് പിന്നില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് രാഗേഷ് ആരോപിച്ചു. പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പി കെ രാഗേഷ് ഇന്നലെ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ രാഗേഷ് തനിക്ക് സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും പോലീസ് അക്കാര്യം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള പാര്‍ട്ടി പരിപാടികളിലും ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തത് സംരക്ഷണയില്‍ ആയിരുന്നു. തനിക്കെതിരേ ഉണ്ടായേക്കാവുന്ന ആക്രമണ സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു രാഗേഷ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.
യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ കണ്ണൂരിലെ ആദ്യ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഗേഷിന്റെ വോട്ട് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇടതു സ്ഥാനാര്‍ത്ഥി ഇ പി ലതയ്ക്ക് വോട്ടു ചെയ്ത ശേഷം ഇദ്ദേഹം പെട്ടെന്ന് സ്ഥലം വിടുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന ഡപ്യൂട്ടി മേയര്‍ സ്ഥാനം തുല്യത വന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പില്‍ തീരുമാനിക്കുകയും അത് മുസഌംലീഗ് നേടുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha