പോലീസിനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത് രണ്ട് യുവ പ്രമുഖ സിനിമാ സീരിയല്‍ നടിമാരെന്ന് റിപ്പോര്‍ട്ട്, അന്വേഷണം സിനിമാ സീരിയല്‍ രംഗത്തേക്ക്

ഒരിടവേളയ്ക്ക് ശേഷം സിരിമാ സീരിയല്‍ മേഖല വീണ്ടും സംശയത്തിന്റെ നിഴലില്‍. കൊച്ചിയിലെ കൊക്കെയിന്‍ സെസിനു ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് സിനിമാ മേഖലയിലേക്ക് അന്വേഷണവുമായി വീണ്ടും പോലീസ് എത്തുന്നത്. കഴിഞ്ഞ ദിവസം ഒണ്‍ലൈന്‍ പെന്‍വാണിഭക്കേസില്‍ പോലീസ് പിടിയിലായ രാഹുല്‍ ശിശുപാലനെയും ഭാര്യ രശ്മി ആര്‍ നായരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തില്‍ സിനിമാ സീരിയല്‍ നടിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. മാത്രമല്ല റെയ്ഡിന്റെ ഭാഗമായി പോലീസിനെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ രണ്ടു സ്ത്രീകള്‍ പ്രമുഖ സിനിമാ സീരിയല്‍ നടിമാരാണെന്നാണ് റിപ്പോര്‍ട്ട്.
റെയ്ഡ് നടന്ന ദിവസം വൈകിട്ട് ഏഴുമണിയോടെ രശ്മിയും മറ്റു രണ്ടു സ്ത്രീകളും ഹോട്ടലിലെത്തുമെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇതോടെ ഇവര്‍ക്കായി പൊലീസ് ഹോട്ടലിലെ വിവിധ ഇടങ്ങളില്‍ കാത്തുനിന്നു. പെണ്‍വാണിഭസംഘത്തിലെ പ്രമുഖനായ അച്ചായനൊപ്പം ഇവര്‍ ഹോട്ടലില്‍ എത്തിയെങ്കിലും വ്യക്തമായ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു കാറിനു പുറത്തിറങ്ങിയില്ല. പന്തികേട് തോന്നി ഇവര്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഇതോടെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സിനിമാ സീരിയല്‍ നടിമാരുടെ പങ്ക് വെളിവാകുന്നത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമായി പ്രവര്‍ത്തിക്കുന്നതാണ് രാഹുലും രശ്മിയും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ ശൃംഖലകളില്‍ സിനിമാ നടിമാരും ഉണ്ടെന്നാണ് റിപ്പോള്‍ട്ട്. ചില ഉന്നതരുമായി ഇവര്‍ക്കു ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം രശ്മിയുടെ വാട്‌സ് ആപ്പിലേക്ക് അയച്ച മെസേജിന് രശ്മിയുടെ മറുപടി വന്നതോടെയാണു ഓപ്പറേഷന്‍ ബിഗ് ഡാഡി വീണ്ടും പുനരാരംഭിച്ചത്. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റു വിവരങ്ങള്‍ രശ്മി അറിഞ്ഞിരുന്നില്ല. രാത്രി 12.30നു ഹോട്ടല്‍ മുറിയില്‍ എത്താന്‍ പൊലീസ് സംഘം രശ്മിയോടു ആവശ്യപ്പെട്ടു. രണ്ടു വനിതാ പൊലീസുകാര്‍ ബാത്ത്‌റൂമില്‍ രശ്മിയെ കസ്റ്റഡിയിലെടുക്കാന്‍ കാത്തുനിന്നു. കൃത്യസമയത്തു ഭര്‍ത്താവ് രാഹുലിനും മകനുമൊപ്പം മുറിയിലെത്തിയപ്പോഴാണു രശ്മിയെ സംഘം കസ്റ്റഡിയിലെടുത്തത്.
മലയാളിയായ ടെക്കി യുവാവാണ് ബാംഗ്ലൂരില്‍ നിന്ന് ബംഗളുരു സ്വദേശിനികളും സഹോദരികളുമായ പെണ്‍കുട്ടികളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. പെണ്‍കുട്ടികളെ കൊണ്ട് വന്ന ലെനീഷ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു ലിംഗരാജപുരത്തു താമസിക്കുന്ന ലെനീഷ് മാത്യു മലയാളി ടെക്കിയാണ്. പിടിയിലായ മുബീന പ്രതികളിലൊരാളായ ആഷിഖിന്റെ ഭാര്യയാണ്.
ഡിജിപി ടിപി സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി\'. ഇടപാടുകാര്‍ക്കായി ലിനീഷ് മാത്യു ബാംഗഌരില്‍നിന്ന് വിമാനത്തിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെയും രശ്മിയുടെ യു.കെ.ജി വിദ്യാര്‍ത്ഥിയായ മകനെയും ശിശുക്ഷേമസമിതിയിലാക്കി.
കൂടാതെ രാഹുലിന്റെ പെണ്‍വാണിഭ സംഘത്തില്‍ സിനിമാ നടിമാരും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ ആവശ്യപ്പെട്ടാല്‍ നടിമാരെ തരപ്പെടുത്തികൊടുത്തിരുന്നുവെന്ന് വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടി ഇവരുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ഒരു രാത്രിക്ക് രണ്ടേകാല്‍ ലക്ഷം രൂപയാണ് ഈ നടിയുടെ റേറ്റെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.
ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ മോഡല്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് രാഹുലും സംഘവും കേരളത്തിലെത്തിച്ചതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങി. കോട്ടയം സ്വദേശിനിയായ ലെനീഷ് മാത്യു എന്ന യുവതിയാണ് രാഹുലിനും സംഘത്തിനും വേണ്ടി പെണ്‍കുട്ടികളെ വിമാനമാര്‍ഗം ബംഗളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ചത്. ലെനീഷ് ബംഗളൂരുവില്‍ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്.
ഇടപാടുകാരോട് വഴങ്ങിയാല്‍ മാത്രമെ നല്ല നിലയില്‍ ഉയര്‍ന്ന് വരാനും പ്രശസ്തയാകാനും സാധിക്കുകയുള്ളൂവെന്നും സംഘത്തിലുള്ളവര്‍ പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വഴങ്ങുന്ന പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നുവെന്ന പുതിയ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയെന്നു പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനുശേഷമായിരിക്കും സൈബര്‍ സെല്‍ പരിശോധിക്കുക.ഇന്നലെ തൃക്കാക്കര പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായിരിക്കാം കംപ്യൂട്ടറെന്നു പോലീസിന് സംശയമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha