ബിജുരാധാകൃഷ്ണന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റു രണ്ടു മന്ത്രിമാരുള്‍പ്പടെയുള്ള ഉന്നതര്‍ക്കും എതിരെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാംസ്‌ക്കാരികമായും ധാര്‍മികമായും അഴുക്കുചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യമായ ദുരഗന്ധമാണ് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പില്‍ പുറത്തുവരുന്നതെന്നും പിണറായി തന്റെ പോസ്റ്റില്‍ പറയുന്നു.
സാധാരണ മാനസികാവസ്ഥയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് അന്വേഷണ കമീഷന് മുമ്പാകെ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയിലൂടെ പുറത്തുവരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും രണ്ടു മന്ത്രിമാര്‍ അടക്കമുള്ള ഭരണനേതൃത്വത്തിലെ ഉന്നതരെ കുറിച്ചും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം.
ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനും മൊഴി നല്കുന്നത് തടയാനും പോലീസിലെ ഉന്നതര്‍ വരെ നിരന്തരം ഇടപെട്ടിട്ടുണ്ട്. ജയില്‍ അതിനു വേദി ആയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ എന്തും ചെയ്യും എന്നതിന്റെ തെളിവാണത്. ഇത് തുടര്‍ന്നുകൂടാ. ഇപ്പോള്‍ പുറത്തു വന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കണം. യു ഡി എഫ് ഘടകകക്ഷി നേതൃത്വങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാനും ജനങ്ങള്‍ക്ക് താല്പര്യം ഉണ്ടെന്നും പിണറായി പോസ്റ്റില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha