കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു 15 അംഗങ്ങളെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു 15 അംഗങ്ങളെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാന്‍സലറുടെ നിയമനത്തിനു സേര്‍ച് കമ്മിറ്റി രൂപീകരിച്ചതും അതില്‍ സ്വന്തം നോമിനിയെ കണ്‍വീനറായി നിയമിച്ചതുമായ ചാന്‍സലറുടെ ഉത്തരവുകളും ജസ്റ്റിസ് സതീഷ് നൈനാന്‍ റദ്ദാക്കി.
സെനറ്റ് അംഗങ്ങള്‍ക്കെതിരെ ചാന്‍സലര്‍ 'ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍' (സമ്മതി സിദ്ധാന്തം) പ്രയോഗിച്ചത് ഏകപക്ഷീയമായാണോ, ദുരുദ്ദേശ്യത്തോടെയാണോ എന്നീ കാര്യങ്ങളാണു കോടതി പരിശോധിച്ചത്. ചാന്‍സലറുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന വാദം ഹര്‍ജിക്കാര്‍ക്കില്ല. എന്നാല്‍ നടപടി ഏകപക്ഷീയമാണെന്നു കോടതി വിലയിരുത്തി.
എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തിയുടെ പേരിലോ വ്യക്തമായ കാരണത്താലോ അല്ല, മുന്‍വിധിയുടെ അടിസ്ഥാനത്തിലാണു സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പുറത്താക്കിയത്. താന്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ തന്റെ താല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും അതിനാല്‍ സര്‍വകലാശാലാ നിയമത്തിലെ സമ്മതി സിദ്ധാന്തം സംബന്ധിച്ച വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അവരുടെ നാമനിര്‍ദേശം പിന്‍വലിച്ചെന്നുമാണു ചാന്‍സലറുടെ വാദം. എന്നാല്‍ സര്‍വകലാശാലാ നിയമത്തിലെ 'നോമിനി' മേലധികാരിയുടെ വക്താവോ ഏജന്റോ അല്ല. നോമിനിയുടെ ചുമതലയെക്കുറിച്ചു ചാന്‍സലര്‍ക്കു തെറ്റിദ്ധാരണയുണ്ട്. എക്‌സ് ഒഫീഷ്യോ അംഗങ്ങളുടെ നോമിനേഷന്‍ സമ്മതിസിദ്ധാന്തം പ്രകാരം പിന്‍വലിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എക്‌സ് ഒഫീഷ്യോ അംഗങ്ങളായ ഡോ. കെ.എസ്.ചന്ദ്രശേഖര്‍, ഡോ. കെ.ബിന്ദു, ഡോ. സി. എ.ഷൈല, ഡോ. ബിനു ജി.ഭീംനാഥ് എന്നിവരും മറ്റു വിഭാഗങ്ങളില്‍നിന്നുള്ള എസ്.ജോയ്, ഡോ. എന്‍.പി.ചന്ദ്രശേഖരന്‍, ജി. പത്മകുമാര്‍, ഷെയ്ഖ് പി.ഹാരിസ്, ഡോ. പി.അശോകന്‍, സുരേഷ് ബാബു, ടി.എസ്.യമുനാദേവി, ജി.കെ.ഹരികുമാര്‍, വി.അജയകുമാര്‍, ജി.മുരളീധരന്‍, ബി.ബാലചന്ദ്രന്‍ എന്നിവരും നല്‍കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിച്ചത്.
തുടര്‍ച്ചയായി മൂന്നാം തവണയാണു ഗവര്‍ണര്‍ക്കു തിരിച്ചടി നേരിടുന്നത്. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമെന്ന പേരില്‍ വിവിധ വിസിമാര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.
പിന്നീട് കെടിയുവില്‍ താല്‍ക്കാലിക വിസിയെ നിയമിച്ച നടപടി റദ്ദാക്കിയില്ലെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നാകണം നിയമനമെന്നു നിര്‍ദേശം നല്‍കി.വിസി നിയമനത്തിനായി സേര്‍ച് കമ്മിറ്റി രൂപീകരിച്ചതും അതില്‍ കണ്‍വീനറെ നിയമിച്ചതും സര്‍വകലാശാലാ നിയമത്തിന്റെ 10(1) വകുപ്പു പ്രകാരമല്ലെന്നു വിലയിരുത്തിയാണ് ചാന്‍സലറുടെ വിജ്ഞാപനം കോടതി റദ്ദാക്കിയത്.
സേര്‍ച് കമ്മിറ്റിയിലേക്കു സെനറ്റ് നാമനിര്‍ദേശം ചെയ്ത ഡോ. വി.കെ.രാമചന്ദ്രന്‍ 2022 ഓഗസ്റ്റ് നാലിനു തന്റെ വിസമ്മതംഅറിയിച്ചിരുന്നു. അന്നുതന്നെ ചാന്‍സലറെ വിവരം അറിയിക്കുകയും പുതിയ ആളെ നിര്‍ദേശിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നിട്ടും തൊട്ടടുത്ത ദിവസം രണ്ടംഗ കമ്മിറ്റി രൂപീകരിച്ചു ചാന്‍സലര്‍ വിജ്ഞാപനം ഇറക്കിയത് ആശ്ചര്യകരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലാനിയമപ്രകാരം മൂന്നംഗ കമ്മിറ്റിയാണു വേണ്ടത്.
നിയമപ്രകാരമുള്ള സേര്‍ച് കമ്മിറ്റി രൂപീകരിക്കാനായി ചാന്‍സലറോട് അദ്ദേഹത്തിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നു ആവശ്യപ്പെടാന്‍ ഓഗസ്റ്റ് 20നു സെനറ്റ് തീരുമാനിച്ചു. ഇതു തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നാണു ചാന്‍സലര്‍ കരുതിയത്. 10 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് എന്ന വ്യവസ്ഥ പോലും പാലിക്കാതെ ചാന്‍സലറുടെ നിര്‍ദേശപ്രകാരം പ്രത്യേക സെനറ്റ് യോഗം ചേര്‍ന്നെങ്കിലും ക്വോറം തികഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha