കണ്ണീര്‍യാത്രയായി.... കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു, മകന്‍ പരുക്കേറ്റ് ആശുപത്രിയില്‍

കണ്ണീര്‍യാത്രയായി.... കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു, മകന്‍ പരുക്കേറ്റ് ആശുപത്രിയില്‍.
കിളിമാനൂര്‍ എംജിഎം സ്‌കൂള്‍ അധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജില്‍ എംഎസ് അജില (32) ആണ് ദാരുണമായി മരിച്ചത്. പരിക്കേറ്റ മകന്‍ ആര്യനെ (5) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം നടന്നത്.
വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണാനായി മകനുമൊത്ത് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അത്യാഹിതമുണ്ടായത്. എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് അജില സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാര്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം സ്‌കൂട്ടറില്‍ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാര്‍ നിന്നത്. കിളിമാനൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരമുള്ളത്.
"
https://www.facebook.com/Malayalivartha























