ആ സി.ഡി. വേറൊരു വിധത്തില്‍ ഇനി പൊങ്ങുമോ? അഭ്യൂഹങ്ങളിട്ട് സി.ഡി. മോഷണം പോയെന്ന് ബിജു രാധാകൃഷ്ണന്‍

ആ സി.ഡി. ഇനി വേറൊരുവിധത്തില്‍ പൊങ്ങുമോ എന്നാണ് മലയാളികളുടെ ആശങ്ക. ആ സി.ഡി. മോഷണം പോയെന്ന് ബിജു രാധാകൃഷ്ണന്‍ തന്നെ പറഞ്ഞു കഴിഞ്ഞു. അത് മോഷണം പോയെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിന്റെ വിലപേശല്‍ വളരെ വലുതായിരിക്കും. മാത്രമല്ല അത് സോഷ്യല്‍ മീഡിയയില്‍ എത്തിയാലത്തെ കാര്യം പറയുകയും വേണ്ട.
സോളാര്‍ കേസിലെ മുഖ്യമന്ത്രിക്കെതിരായ വിവാദ സിഡി കണ്ടെത്താന്‍ ബിജു രാധാകൃഷ്ണനുമായി കോയമ്പത്തൂരില്‍ എത്തിയ പോലീസ് സംഘത്തിന് സിഡി കണ്ടെടുക്കാനായില്ല. കോയമ്പത്തൂരില്‍ താന്‍ താമസിച്ചിരുന്ന സെല്‍വി എന്നയാളുടെ വീട്ടില്‍ സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന ബിജുവിന്റെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ചിരുന്ന കവര്‍ സെല്‍വി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പക്ഷെ കവറില്‍ സിഡി ഇല്ലായിരുന്നു. ബിജു പറയുന്നത് സിഡി കള്ളന്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നാണ്.
മാവേലിക്കര സ്വദേശിയായ കൊല്ലപ്പണിക്കാരന്‍ ചന്ദ്രന്‍ എന്നയാള്‍ക്കൊപ്പം താന്‍ ഈ വീട്ടില്‍ താമസിച്ചുവെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ മൊഴി.
കേരളത്തില്‍ നിന്നുള്ള പോലീസും മാധ്യമ സംഘവും എത്തിയതറിഞ്ഞ് തമിഴ് മാധ്യമങ്ങളും തമിഴ്‌നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ബിജു രാധാകൃഷ്ണനുമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം വൈകിട്ട് എട്ടു മണിയോടെയാണ് കോയമ്പത്തൂരില്‍ എത്തിയത്. സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ബിജുവിനൊപ്പമുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha