എല്ലാവരും എനിക്കെതിരെ... ആരെയും കബളിപ്പിക്കാനായി പറഞ്ഞതല്ലെന്ന് ബിജു രാധാകൃഷ്ണന്‍, സരിതയ്ക്കും എനിക്കും രണ്ട് നീതി

സിഡി കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജു രാധാകൃഷ്ണന്‍ ആ യാത്ര പുറപ്പെട്ടത്. പക്ഷേ, ബിജു തന്നെ തോല്‍ക്കുകയായിരുന്നു. \'ഒരേ കേസില്‍ പ്രതികളായ എനിക്കും സരിതയ്ക്കും രണ്ട് നീതിയാണ്. എനിക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടണം. സരിതയുടെ കത്ത് കണ്ടെത്താനോ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താത്പര്യം കാണിക്കുന്നില്ല. എനിക്കെതിരെയാണ് എല്ലാവരും...\'\' ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
വിവാദ സി.ഡി.യുടെ കാര്യം ആരെയും കബളിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും സി.ഡി.യുമായി തിരിച്ചുവരുമെന്നും വികാരാധീനനായി ബിജു വ്യാഴാഴ്ച സോളാര്‍ അന്വേഷണ കമ്മിഷനു മുന്നില്‍ പറഞ്ഞു.
മനുഷ്യാവകാശ ദിനത്തെപ്പറ്റി പറഞ്ഞാണ് ബിജു വ്യാഴാഴ്ച കമ്മിഷനു മുന്നില്‍ സംസാരം തുടങ്ങിയത്. \'\'ഇന്ന് മനുഷ്യാവകാശ ദിനമാണ്\'\'. തെളിവുകളുമായി തിരിച്ചുവരുമെന്നാണ് യാത്ര പുറപ്പെടുന്നതിന് മുമ്പും ബിജു പറഞ്ഞത്.
\'\' ഞാന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ശക്തമായ തെളിവുകളുണ്ട്. സോളാര്‍ കേസില്‍ ഞാന്‍ അനുഭവിച്ചതിനൊക്കെ മറുപടിയായാണ് ഈ തെളിവുകള്‍ കൊണ്ടുവരുന്നത്...\'\' ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. രാവിലെ പത്തിനു മുമ്പ് കമ്മിഷന്‍ ഓഫീസിലേക്ക് വന്‍ പോലീസ് സന്നാഹത്തിന്റെ വലയത്തില്‍ വാനില്‍ കനത്ത സുരക്ഷയോടെയാണ് ബിജുവിനെ കൊണ്ടുവന്നത്.
ബിജുവിനോട് സംസാരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ അതിനെ ശക്തമായി ചെറുക്കുകയായിരുന്നു. ഇതിനിടെ ഒരു ചാനല്‍ ക്യാമറയുടെ മൈക്ക് പോലീസുകാര്‍ ഒടിച്ചുകളഞ്ഞു. ഇതോടെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നതിനിടെ മറ്റൊരു പോലീസുകാരന്‍ കൈമുട്ടുകൊണ്ട് ഒരു വെബ് ജേര്‍ണലിന്റെ ലേഖകനെ ഇടിക്കുകയും ചെയ്തു.
താന്‍ കൊടുത്ത സിഡി ആരോ മനപൂര്‍വ്വം മാറ്റിയിട്ടുണ്ടെന്ന് ബിജു പറഞ്ഞു. ശെല്‍വപുരം വടക്കേ കോളനിയിലെ ശെല്‍വി എന്ന സ്ത്രീയുടെ കൈവശം സി.ഡി ഉണ്ടെന്നാണ് ബിജു പോലീസിനോട് പറഞ്ഞത്. ശെല്‍വിയെ പോലീസ് കണ്ടെത്തിയെങ്കിലും സി.ഡി കൈവശം ഇല്ലെന്ന് അവര്‍ പറഞ്ഞു. പോലീസിനെക്കൂട്ടി എന്തിനാണ് തന്നെ അന്വേഷിച്ച് എത്തിയതെന്ന് ചോദിച്ച് ശെല്‍വി ബിജു രാധാകൃഷ്ണനോട് കയര്‍ത്തു. സി.ഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശെല്‍വിയുടെ ബന്ധു ചന്ദ്രനെ തിരയുകയാണ് പോലീസ്.
സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് സി.ഡി പിടിച്ചെടുക്കാന്‍ സംഘം ഉച്ചയോടെ യാത്രതിരിച്ചത്. പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷന്‍ അഭിഭാഷകനും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട ആറംഗ സംഘമാണ് പോലീസ് വാഹനത്തില്‍ കോയമ്പത്തൂരില്‍ എത്തിയത്. കേരള അതിര്‍ത്തി കടന്നതിനുശേഷം പോലീസ് സംരക്ഷണത്തോടെ ആയിരുന്നു യാത്ര.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha